Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബാൾ ടൂർണമെന്റിന് വർണ്ണ ശബളമായ തുടക്കം


റിയാദ് : റിയാദ് കോഴിക്കോട് ജില്ലാ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് അൽ വാദി സോക്കർ സ്റ്റേഡിയത്തിൽ ഡിസംബർ 12 വ്യാഴായ്ച്ച രാത്രി തുടക്കം കുറിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നെത്തിയ കാണികളുടെ ആവേശത്തിൽ ടൂർണ മെന്റിന്റെ ആദ്യ ദിവസത്തെ മത്സരങ്ങളിൽ ബേപ്പൂർ സോക്കർ, ഗ്രീൻ ഹോഴ്സ് കൊടുവള്ളി, കാലിക്കറ്റ്‌ സിറ്റി സ്ട്രൈക്കേഴ്സ്, ഫാൽക്കൺ ബാലുശ്ശേരി, എന്നീ ടീമുകൾ വിജയികളായി.

വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായ സുൽഫി (ബേപ്പൂർ സോക്കർ), വഫ (ഗ്രീൻ ഹോഴ്സ് കൊടുവള്ളി), ഒമർ (കാലിക്കറ്റ്‌ സിറ്റി സ്ട്രൈകേഴ്സ്സ്), ദിലുഷ് രാമനാട്ടുകര (ബേപ്പൂർ സോക്കർ), മുഷ്താക്ക് ബാലുശ്ശേരി (ഫാൽക്കൺ ബാലുശ്ശേരി) എന്നിവർക്കുള്ള ഉപഹാരം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാല ത്തിങ്ങൽ, സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, മുജീബ് ഉപ്പട,ഷൌക്കത്ത് കടമ്പോട്ട്, എന്നിവർ നൽകി.

ആവേശകരമായ ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 20-12-2024 ന് വെള്ളിയാഴ്ച ഇതേ ഗ്രൗണ്ടിൽ വെച്ച് നടക്കും. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ്ങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ്‌ നജീബ് നെല്ലാം കണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, വൈസ് പ്രസിഡന്റ്‌ കബീർ വൈലത്തൂർ, വൈസ് പ്രസിഡന്റ്‌ പി സി അലി, വെസ്റ്റേൺ യൂണിയൻ പ്രതിനിധി യാവർ റഹ്മാൻ, നൂറാന മെഡിക്കൽ സെന്റർ മലസ് എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ്‌ മൻസൂർ, ഷറഫു മടവൂർ, സബീർ പാലക്കാട്, മുഹമ്മദ്‌ ഷബീൽ, സിദ്ധീഖ് കുറൂളി, എം. എൻ അബുബക്കർ, റംസി എം എം, മുഹമ്മദ് ഷാഹിൻ, ഹനാൻ ബിൻ ഫൈസൽ, ജുനൈദ് മാവൂർ, ലത്തീഫ് കട്ടിപ്പാറ, ഹിജാസ് പുത്തൂർമഠം, ഇണ്ണി മുഹമ്മദ്‌ തിരുവമ്പാടി, ജാസിർ, ഫൈസൽ ബാബു, ആസിഫ് കളത്തിൽ, ജാഫർ തങ്ങൾ, നൗഫൽ കൊയിലാണ്ടി, ഫിറോസ് കാപ്പാട്, അലി അക്ബർ ചെറൂപ്പ, അൻസാർ പൂനൂർ, നാസർ പൂനൂർ, സൈദ് നടുവണ്ണൂർ, റഹീം വള്ളിക്കുന്ന്, അൻഷാദ് തൃശൂർ, സാദിഖ് പുറക്കാട്ടിരി, ഇബ്രാഹിം കായലം, താജുദ്ധീൻ പേരാമ്പ്ര, മുഹമ്മദ്‌ പീടികക്കണ്ടി, ഷാഫി തൃശൂർ, മുഹമ്മദ്‌ കുട്ടി തിരുവമ്പാടി, മുഹമ്മദ്‌ കുട്ടി തൃശൂർ, ഷബീർ കരൂക്കിൽ എന്നിവർ വിവിധ മത്സരങ്ങളിലെ കളിക്കാരുമായി പരിചയപെട്ടു.

സ്പോർട്സ് വിംഗ് ആക്ടിംഗ് ചെയർമാൻ ഫൈസൽ പാഴൂർ, കൺവീനർ ഷമീർ പാലക്കുറ്റി, നാസർ എടക്കര, റഫീഖ് വള്ളുവമ്പ്രം, റഷീദ് പൂള ക്കണ്ണി, ജൗഹർ വള്ളുവമ്പ്രം,റഹൂഫ് താമരശ്ശേരി, മുബാറക് കൊയിലാണ്ടി, റിയാസ് തിരുവമ്പാടി, സൈദ് നടുവണ്ണൂർ, അസ്‌ലം വാവ, അബ്ദുറഹിമാൻ മാവൂർ എന്നിവർ കളി നിയന്ത്രിച്ചു. നൂറാന മെഡിക്കൽ സെന്ററിന്റെ കിരൺ തോമസ്, ഫൈസൽ പൊന്നാനി,നൗഫൽ ചാത്തന്നൂർ എന്നിവർ മെഡിക്കൽ സപ്പോർട്ടുമായി സന്നിഹിതരായിരുന്നു.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ അമ്പലക്കണ്ടി, ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം, ട്രഷറർ റാഷിദ് ദയ, ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ചെയർമാൻ ഷൌക്കത്ത് പന്നിയങ്കര, വർക്കിംഗ്‌ പ്രസിഡന്റ്‌ റഷീദ് പടിയങ്ങൽ, അബ്ദുൽ കാദർ കാരന്തൂർ, ഗഫൂർ എസ്റ്റേറ്റ് മുക്ക്, എൻ കെ മുഹമ്മദ്‌ പേരാമ്പ്ര, ഫൈസൽ പൂനൂർ, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ഫൈസൽ ബുറൂജ്, ഫൈസൽ വടകര, മനാഫ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി.


Read Previous

തൃശൂർ ജില്ല സൗഹൃദവേദി കുടുംബസംഗമം: അംഗത്വ ക്യാമ്പയിനും, പുതുവർഷ കലണ്ടർ പ്രകാശനവും

Read Next

കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണം’; യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാന്‍ ചില വ്‌ലോഗര്‍മാര്‍ ഉണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. കോട്ടയത്ത് ലുലുമാൾ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »