
റിയാദ്: സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ നേത്രത്വം നിലവിൽ വന്നു. ബത്ത കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ കൗൺസിൽ യോഗം റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ ഉദ്ഘടനം ചെയ്തു. ജില്ലാ ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര അധ്യക്ഷനായി.
മുൻ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് എന്നിവ ജോ.സെക്രട്ടറി അൻഷാദ് കയ്പമംഗലം യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സി.പി മുസ്തഫ വരണാധികാരിയും സെൻട്രൽ കമ്മറ്റി ഓർഗ:സെക്രട്ടറി സത്താർ താമരത്ത് നിരീക്ഷകനുമായിരുന്നു. ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും മുഹമ്മദ് ഷാഫി കല്ലിങ്ങൽ നന്ദിയും പറഞ്ഞു. റഹീം പഴയന്നൂർ ഖിറാഅത്ത് നടത്തി.
2024-27 കാലയളവിലേക്കുള്ള ഭാരവാഹികളായി അബ്ദുൽ ഖാദർ വെൺമേനാട് (ചെയർമാൻ), മുഹമ്മദ്കുട്ടി ചേലക്കര (പ്രസിഡൻ്റ്), അൻഷാദ് കയ്പമംഗലം (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഫി കല്ലിങ്ങൽ (ട്രഷറർ), ഹിജാസ് തിരുനെല്ലൂർ (ഓർഗ: സെക്രട്ടറി), ബഷീർ ചെറുവത്താണി, ഫൈസൽ വെന്മേനാട്, ഷാഹിദ് അറക്കൽ, ഉമ്മർ ചളിങ്ങാട് (വൈസ് പ്രസിഡൻ്റുമാർ), സയ്യിദ് ഷാഹിദ് തങ്ങൾ, ഷിഫ്നാസ് ശാന്തിപുരം, സുബൈർ ഒരുമനയൂർ, ഉസ്മാൻ തളി (ജോ.സെക്രട്ടറിമാർ), കബീർ വൈലത്തൂർ (വെൽഫെയർ കമ്മറ്റി ചെയർമാൻ), സലിം മണലൂർ (സ്പോർട്ട്സ് വിംഗ് ചെയർമാൻ), നിസാർ മരുതയൂർ (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ യോഗത്തിൽ നിന്ന് തിരഞ്ഞെടുത്തു.