റിയാദ്: ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. ജൂലൈ 12 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണി മുതൽ മാലാസിലുള്ള ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും

പരിപാടിയിൽ ലൈഫ് മാസ്റ്ററി സുഷമ ഷാൻ വിദേശത്തു കുട്ടികൾ പഠിക്കാൻ പോകുമ്പോൾ മാതാ പിതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുന്നു. കൂടാതെ ജീവകാരുണ്യ ഫണ്ട് കൈമാറ്റം , സാംസ്കാരിക സമ്മേളനം , ഗാന സന്ധ്യ, ന്യത്ത ന്യത്യങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താകുറുപ്പിൽ അറിയിച്ചു.