റിയാദിലെ മഞ്ചേരി പ്രവാസികളുടെ കൂട്ടായ്മയായ, മഞ്ചേരി വെൽഫെയർ അസോസി യേഷന്റെ നേതൃത്വത്തിൽ, റിയാദിലെ അൽ മാവാസിം ഇസ്തിറാഹയിൽ നടന്ന ഇഫ്‌താർ സംഗമത്തിന്, പ്രസിഡന്റ് അൻസാർഅലി എ.പി, ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ പി.സി, മുഖ്യ രക്ഷാധികാരി മുരളി കീഴ്‌വീട്ടിൽ, അബ്ദുൾറസാഖ് എൻ. ടി, സാലിഹ് സി.കെ , രെഹ്നാസ് വി, ബഷീർ വല്ലാഞ്ചിറ, സലാം പയ്യനാട്, നിസാർ ബാബു കെ വി, മുഹമ്മദ് അലി, ജംഷിദ് എൻ. ടി, നിഷാദ് വി എന്നിവർ നേതൃത്വം നൽകി.

മുൻ പ്രസിഡന്റ് അലവി പുതുശ്ശേരി, ഭാരവാഹികളായ മുരളി കൃഷ്ണൻ, റഫീഖ് പുല്ലൂർ, മുരളി വേട്ടക്കോട് വിനോദ് കൃഷ്ണ എന്നിവർ റമദാൻ സന്ദേശവും, വിഷു ആശംസകൾ അർപ്പിക്കുകയും, കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയും ചെയ്തു.
