ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
രാഷ്ട്രീയ ജീവിതത്തിൽ പ്രവർത്തകരും നേതാക്കളും എങ്ങിനെയാകണ മെന്നും എളിമയും തെളിമയും മുഖമുദ്രയാക്കുകയും നീതിയുടെയും മാന്യതയുടെയും അതിർവരമ്പുകൾ ലംഘിക്കാതെ ചിട്ടയോടെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്താമെന്നുള്ളതിനു മാത്രകയായിരുന്നു മണ്മറഞ്ഞ വി വി പ്രകാശ് എന്ന് ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു,

സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരനായ വി വി പ്രകാശിന്റെ വേർപാട് പാർട്ടിക്ക് തീരാനഷ്ടമാണെന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു, ബത്ത സബർമതി ഓഫീസിൽ നടന്ന യോഗത്തിന് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ചു
ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് മുഖ്യ അതിഥിയായി പങ്കെടുത്തു. സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി ഫൈസൽ ബഹസ്സൻ , റസാഖ് പോക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ , സുരേഷ് ശങ്കർ , ബാലു കുട്ടൻ ,മുഹമ്മദലി മണ്ണാർക്കാട് , ഷുക്കൂർ ആലുവ , ഉമ്മർ കോഴിക്കോട് ,ജയൻ കൊടുങ്ങല്ലൂർ, നാദിർഷ റഹ്മാന്‍, ജംഷാദ് തുവ്വുർ , ശരത് സ്വാമിനാഥന്‍, കെ കെ തോമസ് , ഷൌക്കത്ത് ഷിഫാ , സഗീർ വണ്ടൂർ, തല്‍ഹത്ത് തൃശ്ശൂര്‍, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവർ സംസാരിച്ചു.
അബൂബക്കർ മഞ്ചേരി , സമീർ മാളിയേക്കൽ, റഫീഖ് , ഉണ്ണി വാഴയൂർ , ബൈജു , ഇസ്മായിൽ , അൻസാർ വാഴക്കാട് ,സലീം വാഴക്കാട് , ബനൂജ് , സുനിൽ , ഷാജു തുവ്വുർ , സൈനുധിൻ വെട്ടത്തൂർ , മുജീബ് ,p മജീദ് തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം കൊടുത്തു. ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ട്രഷറർ സാദിഖ് വടപുരം നന്ദിയും പറഞ്ഞു .
