ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ വാർഷിക ദിനത്തോട് അനു ബന്ധിച്ച് പൊതു പരീക്ഷ വിജയികളെയും, അക്കാദമിക് പരീക്ഷ വിജയികളെയും ആദരിച്ചു. 5-7 പൊതു പരീക്ഷയിലെ വിജയികളായ,, ഷിമ സാജിദ് , മൻഹ സമീർ ,ഹിബ ജന മദ്റസ അക്കാദമിക്ക് വിജയികളായഅഷൽ മഷൂദ് ,അയ്റ മർയം ,ആമിർ മുഹമ്മദ് ,അയാൻ ,ഇശാൻ സമീർ ,ജിനാൻ ഉനൈസ് ,ആയിശാ റീം ,ഇൽഹാം ,അലി മുബാറക്ക് ,മൻഹ സമീർ ,ഷിമ സാജിദ് , ഫാത്തിമ ഷെസ എന്നീ വിദ്യാർത്ഥികൾ അവാർഡുകൾ ഏറ്റു വാങ്ങി .

റിയാദിലെ എക്സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപ്പൺ ഗ്രൗണ്ടിൽ ഇസ്തിറാഹയിൽ വെച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച വാർഷിക ദിന പ്രോഗ്രാം കുട്ടികളുടെ സ്പോർട്സ് മത്സരത്തോടെ ആരംഭിച്ചു. കെ. ജി കുട്ടികളുടെ സർഗമത്സരങ്ങൾ, കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകം വേദികളിൽ വൈവിധ്യമായ മത്സരങ്ങൾ അരങ്ങേറി.
വൈകിട്ട് 8:00 മണിക്ക് നടന്ന വാർഷിക സമാപന സമ്മേളനം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. റിയാദ് സലഫി മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതവും പിടിഎ സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.
അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മുജീബ് അലി തൊടുകപുലം, അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, ഷറഫുദ്ദീൻ പുളിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്ന് പതിറ്റാണ്ടായി കേരള നദുവത്തുൽ മുജാഹിദീൻ മദ്റസ ബോർഡിൻറെ അംഗീകാരത്തോടെ ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിക്ക് കീഴിലുള്ള റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്ററാണ് മദ്റസക്ക് നേതൃത്വം കൊടുക്കുന്നത്. മദ്റസ ആവശ്യങ്ങൾക്ക് +96655611 3971, +966562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സീനിയർ ,ജൂനിയർ കാറ്റഗറിയിൽ നടന്ന വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ബ്രസിൽ ഫാൻസ് സലഫി മദ്രസയും ജൂനിയർ വിഭാഗത്തിൽ അർജൻറീന ഫാൻസ് സലഫി മദ്രസയും ജേതാക്കളായി മദ്റസ അധ്യാപിക, അധ്യാപകന്മാർ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, പി.ടി.എ കമ്മിറ്റി ഭാരവാഹികൾ ഇസ്‌ലാഹി സെൻറർ, എംജിഎം, പ്രവർത്തകർ, റിയാദ് സലഫി മദ്റസ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.
