Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി _ട്വന്റി ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി റിയാദ് ടാക്കിസ്


റിയാദ് : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾ പൂവണിയിച്ച് രോഹിതും സംഘവും കുട്ടിക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത് ആഘോഷമാക്കി കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ,

വെസ്റ്റിൻ്റീസിലെ ബർബഡോസ് കെൻസിങ്ടൺ സ്റ്റേഡിയത്തിൽ ടി-ട്വന്റി ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ റിയാദ് മുറബ്ബ അവന്യു മാളിൽ വലിയ സ്‌ക്രീനിൽ മത്സരം കാണാൻ ഒത്തുകൂടി തുടങ്ങിയ ആവേശരാവ് പിറ്റേന്ന് സാംസ്കാരിക ചടങ്ങോട് കൂടിയാണ് സമാപിച്ചത് .സൗദി പൗരന്മാരും ഇന്ത്യൻ ആഘോഷത്തിൽ പങ്കുചേർന്നു .

ഹറാജ് അൽ മദീന ഹൈപ്പർ മാർക്കറ്റിൽ നടന്ന വിജയാഘോഷ ചടങ്ങിൽ ജോയന്റ് സെക്രട്ടറി ഫൈസൽ കൊച്ചു സ്വാഗതം പറഞ്ഞു , വൈസ് . പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു , എൽദോ വയനാട് , ഉമറലി അക്ബർ , ഷിജു ബഷീർ എന്നിവർ സംസാരിച്ചു ,സജീർ സമദ് നന്ദി പറഞ്ഞു .

നവാസ് ഒപ്പീസ്, ഫാറൂഖ് കോവൽ , ഖലീദ് വല്ലിയോട് , ശബ്ദനാൻ ടി വി എസ് , മെഹർ , മുഹ്‌സിൻ , ഷൈജു പച്ച എന്നിവർ ചേർന്ന് കേക്ക് മുറിച്ചു, മധുര വിതരണവും , ടീം അംഗങ്ങൾക്ക് ആർപ്പുവിളിച്ചും, ദേശിയ പതാക ഉയർത്തിയും ആഘോഷം ഗംഭീരമാക്കി .

സജിൻ നിഷാൻ ,ലാലു വർക്കി , റിജോഷ് കടലുണ്ടി , ബഷീർ കരോളം, സുബി സജിൻ , വരുൺ കണ്ണൂർ ,വിജയകുമാർ കായംകുളം , ഹുസൈൻ എം എഫ് സി , ബാലഗോപാലൻ , മജീദ് കരുനാഗപ്പള്ളി , നൗഫൽ , ലബൈബ്ബ്‌ ഇ കെ , അൻവർ സാദാത് , പ്രദീപ്കിച്ചു , ഫൈസൽ തമ്പലക്കോടൻ , ഷഫീഖ് വലിയ , നിസാർ പള്ളികശേരി , ഹുസൈൻ ഷാപ്പി , സൈദാലി , എം ഡി റാഫി , ഷിജു റഷീദ് , ജിൽജിൽ മാളവന , അശോക് കൃഷ്ണ , മനു , അനിൽ മുരളി , ബിൽറു , ടിൻസൻ മോൻ , കരീം തുടങ്ങിയവർ നേതൃത്വം നൽകി .

വെസ്റ്റ്ഇൻഡീസിലും , യു എസ് എയിലുമായി നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ടൂര്ണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് ടീം അംഗങ്ങൾ കാഴ്ച വെച്ചതെന്നും , ഒരു കളിപോലും തോൽക്കാതെ കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ നേടിയ വിശ്വ കിരീടനേട്ടത്തിന്റെ ഭാഗമായ എല്ലാ കളിക്കാർക്കും കോച്ചുമാർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ നേർന്നു,

1983 ലെയും 2011ലെയും ലേകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോഴും 2007 ലും 2024ലും ടി-ട്വന്റി ലോകകപ്പ് കിരീടനേട്ടത്തിലുമായി , നാലുതവണയും ഇന്ത്യൻ ടീമിൽ മലയാളി കൾ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് നമ്മുക്ക് ഏറെ സന്തോഷം നൽകുന്നതായും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.


Read Previous

കുട്ടികളുടെ ബുദ്ധിയല്ലേ, ആരാണ് വിശദീകരിക്കുക? രാഹുലിനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി മോദി

Read Next

കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടണം; ഇറാന്‍ മാറുന്നു!! മത നേതാക്കളെ ഞെട്ടിച്ച് ജനവിധി… അമേരിക്കയും യൂറോപ്പും സന്തോഷത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »