കുഞ്ഞുമുഹമ്മദ് മാഷിന് റിയാദ് ടാക്കിസിന്റെ ആദരവ്


റിയാദ് : സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റിയാദ് നൂപുര നൃത്ത കലാ വിദ്യാല യത്തിന്റെ അമരക്കാരനും , റിയാദിലെ വേദികളിലെ നിറസാന്നിധ്യവും , ഒട്ടേറെ കുട്ടികൾക്കും മുതിർന്നവർക്കും ശാസ്ത്രീയ നൃത്തനൃത്യങ്ങൾ പകർന്ന് നൽകുന്ന നൃത്ത അദ്ധ്യാ പകൻ കലാക്ഷേത്ര ശ്രീ .കുഞ്ഞിമുഹമ്മദ് മാഷിന് റിയാദ് ടാക്കിസ് സ്നേഹാദരവ് നൽകി .

മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന നൂപുര നൃത്ത കലാ വിദ്യാലയത്തിന്റെ വാർഷിക ആഘോഷചടങ്ങിൽ വെച്ച് സജിൻ നിഷാൻ പൊന്നാട അണിയിച്ചു .
റിയാദ് ടാക്കിസ് വൈസ് : പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ,പി ആർ ഒ റിജോഷ് കടലുണ്ടി ,സജീർ സമദ് , എൽദോ വയനാട് ,സുബി സുനിൽ എന്നിവർ സംസാരിച്ചു ,

ഷൈജു പച്ച , അൻവർ സാദത്ത് , നിസാർ പല്ലികശ്ശേരി , ഉമറലി അക്ബർ , സൈദലി , ഹുസൈൻ ഷാഫി , പ്രദീപ് കിച്ചു , സോണി ജോസഫ് , ഷഫീഖ് വലിയ , ഫൈസൽ തമ്പലക്കോടൻ , കൃഷ്ണകുമാർ അരവിന്ദ് , മഹേഷ് ജയ് , ഗിരീഷ് , ശിഹാബ് , ജിൽ ജിൽ മാളവന , ഷംസു തൃക്കരിപ്പൂർ , റജീസ്‌ എന്നിവർ സന്നിഹിതരായിരുന്നു

തുടക്ക കാലങ്ങളിൽ നേരിട്ട ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ ഗുരുക്ക ൻമാരിൽ നിന്നും സ്വായത്തമായ കലയെ വേദികളിൽ പരിചയപ്പെടുത്തിയും നിരവധി കുട്ടികൾക്ക് നൃത്തചുവടുകൾ പകർന്നു കൊടുത്തും , വേദികളിൽ അവതരിപ്പിച്ചും നടന വിസ്മയം തീർക്കുന്ന കലാക്ഷേത്ര കുഞ്ഞിമുഹമ്മദ് മാഷിനെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു, സ്നേഹാദരവിന്‌ കുഞ്ഞിമുഹമ്മദ് മാഷ് നന്ദി പറഞ്ഞു


Read Previous

അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

Read Next

ടിവി ദേഹത്ത് വീണ്  ഒന്നരവയസുകാരൻ മരിച്ചു; സംഭവം മൂവാറ്റുപ്പുഴയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular