മലയാളമണ്ണിന്‍റെ തനിമയിൽ റിയാദ് ടാക്കീസ് പൊന്നോണം24 വിപുലമായി ആഘോഷിച്ചു.


റിയാദിലെ കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് പൊന്നോണം24 വിപുലമായി ആഘോഷിച്ചു.‌ മലയാളമണ്ണിന്റെ തനിമയിൽ ചെണ്ടമേളത്തിന്റെയും തിരുവാതിര ചുവടുകളോടും മുത്തുകുടകളേന്തിയ ബാലികമാരും, പുലിക്കളിയുടെ യും വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ടാക്കിസ് കുടുംബങ്ങളും ചേർന്ന് മഹാബലിയെ ആർപ്പ് വിളിയോടെ വരവേറ്റു,

ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നോണം 24 ആഘോഷത്തിൽ സൗദി യിലെ സിംഗപ്പൂർ അംബാസിഡർ എസ് .പ്രേംജിത് മുഖ്യാഥിതിയായിരുന്നു പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക ചടങ്ങിൽ സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നൽകി , രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി, മുസ്താഖ് , ഫാറൂഖ് കൊവ്വൽ , സലാം ടി വി എസ് , അൻസാർ , ഷമീർ ശാമിൽ , സനു മാവേലിക്കര , റഹ്മാൻ മുനമ്പത്ത് , ശബരീഷ് ചിറ്റൂർ , ഫൈസൽ, ജിം കൊച്ചുകലുങ്ക് , നൗഫൽ പാലക്കാടൻ , നിബിൻ ഇന്ദ്രനീലം, നസിൽ റോസൈസ് , ശിഹാബ് ,
മുജീബ് കായംകുളം , അസ്‌ലം പാലത്ത് , കബീർ പട്ടാമ്പി , ഡൊമിനിക് സാവിയോ , സലാം പെരുമ്പാവൂർ , നൗഷാദ് ആലുവ , ഷമീർ കല്ലിങ്ങൽ , പൊന്നോണം 24 കൺവീനർ നസീർ അൽഹൈർ എന്നിവർ സംസാരിച്ചു , മുഖ്യാതിഥിയെ കോഡിനേറ്റർ ഷൈജു പച്ച പൊന്നാട അണിയിച്ച് ആദരിച്ചു .ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു .

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ,കായിക മത്സരങ്ങൾ റിജോഷ് കടലുണ്ടി , ബാലഗോപലൻ ,ഷാഫി നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അര ങ്ങേറി. ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അട്ടമല വനത്തിൽ ഒറ്റപ്പെട്ടുപോയ ഒരു ആദിവാസി കുടുംബത്തെ രക്ഷിക്കാനുള്ള ധീരമായ ദൗത്യവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദേഹത്ത് ചേർത്ത് തോർത്ത് കീറി ഉറപ്പിച്ചു മല ഇറങ്ങി വന്ന ഹൃദയസ്പർശിയായ ചിത്രമാണ് റിയാദ് ടാക്കീസ് ഓണപ്പൂക്കളം ഒരുക്കിയത് .
പരമ്പരാഗതരീതിയിൽ തൂശനിലയിൽ ടാക്കിസ് കുടുംബാംഗങ്ങൾ ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും, സമത്വത്തിന്റെയും സന്ദേശ മുണർത്തി.

കൃഷ്ണകുമാർ , ജലീൽ കൊച്ചിൻ , പവിത്രൻ കണ്ണൂർ ,ശങ്കർ കേശവൻ , ദേവിക ബാബു രാജ് , മാലിനി , റോബിൻ ഡേവിസ് , ഇശൽ ആസിഫ് , ഫാത്തിമ , ശുബൈബ്ബ്‌ , ആമിന ഫാത്തിമ , ബിനു , ടോണി , ഷബ്‌ന എന്നിവരുടെ ഗാനങ്ങളും ,അഞ്ജു അനിയനും ടീമും അവതരിപ്പിച്ച തിരുവാതിരക്കളി , അലിയ അനസിന്റെ ഭരതനാട്യം , കലാമണ്ഡലം കുഞ്ഞുമുഹമ്മദ് മാഷും സംഘവും ആവതരിപ്പിച്ച ‌ നൃത്താവിഷ്‌ക്കാരം , ആദ്യ സുഗേഷ് , ലയ സുഗേഷ് , ഇഷാ ഫാത്തിമ , ഏഞ്ചൽ ജോണി എന്നിവരുടെ ഡാൻസും , വരുൺ , രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറി .ജോസ് ആന്റണി മാവേലിയായി വേഷമിട്ടു .

സജീർ സമദ് , അശോക് , അൻവർ യൂനുസ് ,സരൂപ് ഉണ്ണി , ഹരീഷ് , ലബൈബ്ബ്‌ ഇ കെ , എടവണ്ണ സുനിൽ ബാബു , രതീഷ് നാരായണൻ , ബാബു കണ്ണോത്‌ , നബീൽ ഷാ , ജോസ് കടമ്പനാട് , പീറ്റർ ജോർജ് , ഷിറാസ് , നൗഷാദ് പുനലൂർ , അൻസാർ കൊടുവള്ളി , റാഫി എം ഡി , റമീസ് , ജംഷി കാലിക്കറ്റ്, സോണി ജോസഫ് , നിസാർ പള്ളികശേരി , സനൂപ് രയറോത്ത് , ഷഫീഖ് വലിയ , റജീസ് , എൽദോ വയനാട് , സുദീപ് പി എസ്‌ , ഫൈസൽ കൊച്ചു , സിജോ മാവേലിക്കര, അഷ്‌റഫ് അപ്പക്കാട്ടിൽ, ജംഷാദ്, നൗഷാദ് പള്ളത്, അനിൽ കുമാർ തമ്പുരു, സജി ചെറിയാൻ , സുൽഫി കൊച്ചു, സാജിദ്നൂറനാട് ,ഷംനാസ് അയൂബ് , പ്രദീപ്‌ കിച്ചു , ഷാജി സാമുവൽ, മുഹമ്മദ് റിസ്വാൻ , ഷിജു ബഷീർ , ടിനു, ജോണി തോമസ്‌ , ജിൽ ജിൽ മാളവന , ജിബിൻ സമദ് , ബാദുഷ , രജീഷ് , സാജിദ് , സൈദ് , വർഗീസ് തങ്കച്ചൻ , കെ ടി കരീം , അൻവർ സാദത് , പ്രമോദ് , നാസർ വലിയകത്ത് , ശിഹാബ് , ഇബ്രാഹിം , ശുകൂർ ,ഷഹനാസ് , ഷംനാദ് അയൂബ് , സനോജ് , ഷമീർ , രാഷി രമേശ് , ഫാരിസ് നവാസ് , പ്രഷീദ് , സിദാൻ ഷമീർ , നാസർ ആലുവ , ശംഷു , ബ്ലസൺ , ബൈജു ഇട്ടൻ , അജിത് ,സജീവ് ,ശരത് , ഹബീബ് , അലി തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

വേദിയിൽ ‘ഡോൾ ഓഫ് അറേബ്യ’ യുടെ നാസിക് ഡോൾ ടീമിന്റെ അരങ്ങേറ്റവും നടന്നു .സജിൻ നിഷാൻ അവതാരകനായിരുന്നു ,ഉമറലി അക്ബർ കലാകായിക മത്സരങ്ങളും , ഷാഫി ഫ്രണ്ട്സ്‌ ശബ്ദ നിയന്ത്രണവും നിർവഹിച്ചു. വിവിധ മത്സരങ്ങ ളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


Read Previous

ബൈക്ക് റോഡ‍ിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

Read Next

ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »