
റിയാദ്: കെ മുരളീധരന്റെ തൃശ്ശൂരിലെ തോൽവി അപ്രതീക്ഷിതവും, അവിശ്വസനീയ മായി തോന്നിയെന്നും ജില്ലാ ഒ ഐ സി സി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റിസൾട്ട് ഒരിക്കലും മറക്കാനാവാത്ത വിങ്ങലായി മാറിയെന്നും റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായി. എൽഡിഎഫിന്റെ പല പഞ്ചായത്തുക ളിലും വോട്ടുകൾ ബിജെപിക്കാണ് പോൾ ചെയ്തിട്ടുള്ളത്. മുൻ എംപി പ്രതാപന്റെ ആശിർവാദത്തോടുകൂടി തന്നെയാണ് കെ മുരളീധരൻ തൃശ്ശൂരിൽ മത്സരത്തിൽ എത്തിയത്, അമിത ആത്മ വിശ്വാസം പ്രവർത്തകരുടെ ഇടയിൽ ഉണ്ടാവുകയും പ്രചരണ രംഗത്ത് ബിജെപി വളരെ പുറകിലായിരുന്നിട്ടും ബി ജെ പി സ്ഥാനാര്‍ഥി ജയ്ച്ചുകയറി പാളിച്ചകൾ എന്തെല്ലാമാണെന്ന് പരിശോധിക്കണം,
ഡിസിസി പ്രസിഡണ്ട് അതിനു മുൻകൈയെടുക്കുമെന്ന് ഒ ഐ സി സി ആവിശ്യപെട്ടു. ഇന്ത്യാമുന്നണിയുടെ മുന്നേറ്റം ജനാധ്യപത്യ ശക്തികള്‍ക്കു ആവേശമാണ് ശക്തമായ പ്രതിപക്ഷം ആകാൻ കഴിഞ്ഞതിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകിക്കൊണ്ട് യുഡിഎഫിന് വോട്ട് ചെയ്ത മുഴുവൻ ജനാധ്യപത്യ വിശ്വാസികളോടും തൃശ്ശൂർ ജില്ലാ ഐസിസി നന്ദിയും കടപ്പാടും അറിയിക്കുന്നു. തൃശ്ശൂര്‍ ആലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ നേരിട്ട പരാജയം അടുത്തുവരുന്ന ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പ് ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ അഭ്യര്തിക്കുന്നതായി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവിശ്യപെട്ടു