Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജ്ജരാവണമെന്ന് റിയാദ് വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി, ജില്ലാ കെഎംസിസി ഭാരവാഹികളായി തെരെഞ്ഞെടുത്ത വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മജീദ് മണ്ണാർമല എന്നിവര്‍ക്ക് സ്വീകരണം നല്‍കി.


റിയാദ് : ഇന്ത്യൻ ജനാധിപത്യം നില നിറുത്തുവാനും ഭരണ ഘടന നൽകുന്ന അവകാശങൾക്കു സംരക്ഷണം നൽകുവാനും മുഴുവൻ കെ.എം.സി.സി പ്രവർത്തകരും നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കൂടുതൽ സജ്ജരാവണമെന്ന് വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായി തെരെഞ്ഞെടുത്ത വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മജീദ് മണ്ണാർമല എന്നിവർക്കുള്ള സ്വീകരണവും ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണവും മണ്ഡലംതല ഫുട്ബോൾ കളിക്കാരെ ആദരിക്കൽ ചടങ്ങും കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങൽ ഉദ്ഘാടനം നിർവ്വ ഹിച്ചു.

അൻഷിഫ്, ഷാഹുൽ ചെറിയമാൻ, ഇസ്മായിൽ, ഷിബിലി, മൂഹിയുദ്ദീൻ, അനീഷ്, സിറാജ്, റയ്യാൻ.എന്നീ ഫുട്ബാൾ കളിക്കാരെ ആദരിക്കലിനു കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനത്തിനു മുജീബ് കോയിസനെ ഉസ്മാൻ അലി പൊന്നാട അണിയിച്ചു..

പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ചെയർമാൻ ഉനൈസ് മടത്തൊടി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ. സത്താർ താമരത്ത്,ഖമറു ദ്ദീൻ,ബുഷൈർ, ഹംസ കട്ടുപ്പാറ,നാസർ മംഗലത്ത് ഷൗക്കത്ത് ബാലയിൽ, സൈദാലിക്കുട്ടി പട്ടാമ്പി എന്നിവർ സംസാരിച്ചു.. പഞ്ചയത്ത് ഭാരവാഹികളായ… വി. കെ. സൈനുൽ ആബിദ് ,മുജീബ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി കെ. പി.ഫവാസ് കാപ്പ്‌ സ്വാഗതവും, പ്രസിഡൻ്റ് ഇസ്മായിൽ മണ്ണാർമല നന്ദിയും പറഞ്ഞു.


Read Previous

കൊയിലാണ്ടിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചു, ബൈക്കപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് മാതാപിതാക്കള്‍

Read Next

മക്കസിറ്റിയിലുള്ള കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് ആശുപത്രി; മലയാളികളെ പുതിയ അവസരം…; സൗദി ആരോഗ്യമന്ത്രാലയത്തിൽ ഒഴിവുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »