റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. അതിനിടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പും നടക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കമ്പനി13289


റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു.  2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റം ബറില്‍ ഇന്റര്‍വ്യൂ പ്രക്രിയ ആരംഭിക്കുമെന്നും 2024 ജനുവരിയില്‍ പുതിയ ജോലി ക്കാരെ ഉള്‍പ്പെടുത്തുമെന്നും  റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു. യോഗ്യതയുള്ള പൈലറ്റുമാര്‍ക്കടക്കം അതുവരെ പരിശീലനം നല്‍കും.

റിയാദ് എയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 39 വിമാനങ്ങളുടെ പ്രാരംഭ ഫ് ളീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് 700 പൈലറ്റുമാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി, ബോയിംഗ് 787 പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ള പൈലറ്റു മാരേയും വൈഡ് ബോഡിയില്‍ നിലവില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് എയര്‍ലൈന്‍ അന്വേഷിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകരു മായി ബന്ധപ്പെടുമെന്നും ബെല്ല്യൂ പറഞ്ഞു. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റുന്ന തിനുള്ള ശ്രമങ്ങളാണ് വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്നത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് 30 ബില്യണ്‍ ഡോളറിന്റെ റിയാദ് എയര്‍.

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക https://www.riyadhair.com/pages/careers/index.html

അതിനിടെ റിയാദ് എയറിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പും നടക്കുന്നതായി കമ്പനി റിപോർട്ട് പുറത്തുവന്നിട്ടുണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ പരസ്യ ങ്ങളും ലിങ്കുകളും വഴി റിയാദ് എയറില്‍ ജോലി വാഗ്ദാനം നല്‍കി പണം ആവശ്യപ്പെ ടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ തൊഴിലവസരങ്ങള്‍ പ്രസിദ്ധ പ്പെടുത്തിയിട്ടുള്ളൂ. അപേക്ഷക്ക് ആരില്‍ നിന്നും മുന്‍കൂര്‍ പണമോ ബാങ്ക് വിവര ങ്ങളോ ആവശ്യപ്പെടുന്നില്ല. 2030ഓടെ ലോകത്തെ 100 ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് റിയാദ് എയര്‍ലൈന്‍സ് ലക്ഷ്യമിടുന്നത്.


Read Previous

വിശ്രമ വേള ആനന്ദകരമാക്കാം! ഗൾഫ് എയർ ടിക്കറ്റ് എടുത്താൽ ഇനി സൗജന്യമായി ബഹ്‌റൈൻ ചുറ്റിക്കറങ്ങാം; ട്രാൻസിറ്റ് യാത്രക്കാർക്ക് അടിച്ചുപൊളിക്കാം

Read Next

കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »