
റിയാദ് : 23 വർഷത്തെ പ്രവർത്തന മികവോടെ കൊച്ചി കൂട്ടായ്മയുടെ 2025-26വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു . ജനുവരി 24 ന് റിയാദ് ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിലാണ് കെ.ബി. ഷാജി (പ്രസിഡന്റ് ) ജലീൽ കൊച്ചിൻ (ജനറൽ സെക്രട്ടറി ) ) ഷാജഹാൻ ( ട്രെഷറർ) മുഹമ്മദ് റിയാസ് ( വൈസ് പ്രസിഡന്റ് ) റഹിം ഹസ്സൻ ( ജോയിന്റ് സെക്രട്ടറി ) ജിബിൻ സമദ് കൊച്ചി ( അഡ്വൈ സറി ബോർഡ് അംഗം /പ്രോഗ്രാം കൺവീനർ ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടു ത്തത്.
മുഹമ്മദ് സാജിദ് (ചാരിറ്റി കൺവീനർ ) T. A. റഫീഖ് (ട്രസ്റ്റ് ) മുഹമ്മദ് ഷഹീൻ ( വെൽഫെയർ ) നിസാർ നെയ്ച്ചു ( എം സ് എഫ് ) സുൽഫിക്കർ ഹുസൈൻ (ആർട്സ് & സ്പോർട്സ് ) ഹാഫിസ് മുഹമ്മദ് ( പിആർ ഒ ) അർഷാദ് M.Y ( ഇവന്റ് കൺട്രോളർ )എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇരുപത്തിമൂന്നാം വാർഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും. സാമൂഹ്യ ക്ഷേമ രംഗത്ത് കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവർത്തന മേഖലയായ ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും ഇവിടെയുമായി വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.