ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോൺ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൽ അസീസിയ സെക്ടർ ചാമ്പ്യന്മാരായി. സർഗാത്മക പോരാട്ടങ്ങൾക്കൊടുവിൽ ഖാലിദിയ സെക്ടർ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. പ്രവാസ ലോകത്തെ സർഗവസന്തത്തിന് വേദിയൊരുക്കി റിയാദ് സിറ്റി സോണിന് കീഴിലുള്ള ഒമ്പത് സെക്ടറുകളെ പ്രതിനിധീകരിച്ച് 33 യൂനിറ്റുകളിലെ 218 പ്രതിഭകളാണ് സാഹിത്യോത്സവിൽ മാറ്റുരച്ചത്. കഥ, കവിത, പ്രസംഗം, ചിത്രരചന, ന്യൂസ് മേക്കിംഗ്, ലെറ്റർ ടു ദി എഡിറ്റർ, കാലിഗ്രഫി തുടങ്ങി എഴുപത് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് അസീസിയ സെക്ടർ കിരീടം സ്വന്തമാക്കിയത്.

വ്യക്തിഗത ഇനങ്ങളിലെ മികച്ച പ്രകടനത്തിന് അസീസിയ സെക്ടറിലെ മുഹമ്മദ് റാഫി കലാപ്രതിഭ യായും, ഖാലിദിയ സെക്ടറിലെ ഹനാ ബിൻസി സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സോൺ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ ജനുവരി 9-ന് ജുബൈലിൽ നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിൽ റിയാദ് സിറ്റി സോണിനെ പ്രതിനിധീകരിക്കും.

സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത ലൈഫ്സ്റ്റൈൽ ഇൻഫ്ലു വൻസർ വാഇൽ അൽ അൻസി (Wael Al Anzi) ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി റിയാദ് സിറ്റി ചെയർമാൻ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. അൽ ഷിഫ മെഡിക്കൽ സർവീസ് എം.ഡി ഡോ. മുഹമ്മദ് ഇദ്‌രീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി അഫ്‌സൽ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരായ ജോസഫ് അതിരുങ്കൽ, സുലൈമാൻ ഊരകം, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട് , ശാഫി മാസ്റ്റർ തുവ്വൂർ (കെ.എം.സി.സി), ഷിബു ഉസ്മാൻ (മീഡിയ ഫോറം), ഇബ്രാഹിം കരീം (ഐ.സി.എഫ്) തുടങ്ങി യവർ ആശംസകൾ നേർന്നു.
ചടങ്ങിൽ റിയാദ് സിറ്റി കലാലയം സെക്രട്ടറി ഇബ്രാഹിം ബാദുഷ സ്വാഗതവും ജനറൽ സെക്രട്ടറി ശുക്കൂർ പട്ടാമ്പി നന്ദിയും പറഞ്ഞു.സമാപന സംഗമം സംഘാടക സമിതി ചെയർമാൻ ഷൗക്കത്തലി സഅദി ഉളിയിലിൻറെ അധ്യക്ഷതയിൽ സലിം പട്ടുവം ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി അഫ്‌സൽ സഖാഫി വിജയികളെ പ്രഖ്യാപിച്ചു. മുജീബ് എറണാകുളം, ജാബിറലി പത്തനാ പുരം എന്നിവർ ട്രോഫി വിതരണം ചെയ്തു.
