Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം.


റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ നേതൃനിരയിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സാനു മാവേലിക്കര എന്നിവരെയും രക്ഷാധികാരിയായി ബഷീർ കരോളവും, കോർഡിനേറ്ററായി അഞ്ജു അനിയനെയും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി ഷംനാദ് കുളത്തുപുഴ,റിസ് വാന ഫൈസൽ (വൈസ് പ്രസിഡന്റുമാർ), സനീഷ് നസീർ, സൗമ്യ തോമസ് (ജോയിൻ സെക്രട്ടറിമാർ), ബിനു. സി. എസ് (ജോയിൻ ട്രഷറർ), ആതിര അജയ് (ജോയിൻ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ വിഭാഗങ്ങളിലെ ഫോറം കോർഡിനേറ്റർമാരായി

ഇല്യാസ് കാസർഗോസ് (ജീവകാരുണ്യം), മജീദ് പൂളക്കാടി(പ്രവാസി വെൽഫെയർ), സബ്രീൻ ഷംനാസ് (ഇവന്റ്), ജയിംസ് മാത്യൂസ് (ബിസിനസ് ഫോറം), അജയ് രാമചന്ദ്രൻ (മെമ്പർഷിപ്പ്), ഷാഹിന തിയ്യാട്ടിൽ (എജ്യുകേഷൻ), ഡോ. രാഹുൽ രവീന്ദ്രൻ(മീഡിയ), അഞ്ജു ആനന്ദ് (ഹെൽത്ത്) സഫീർ അലി (ഐ.ടി), സിബിൻ കെ. ജോൺ (സ്പോർട്സ്), ജോസ് ആന്റണി തറയിൽ (പി.ആർ.ഒ)എന്നിവരെയും തെരഞ്ഞെടുത്തു.

മലാസ് ചെറീസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന്ന് വേൾഡ് മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി നൗഷാദ് ആലുവ, ഉപദേശക സമിതി അംഗം ശിഹാബ് കൊട്ടുക്കാട്, സൗദി നാഷണൽ കമ്മറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സജിൻ എന്നിവർ നേതൃത്വം നൽകി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ബിജു സ്കറിയ പ്രവർത്തന റിപ്പോർട്ടും ബിൻയാമിൻ ബിൽറു സാമ്പത്തിക റിപ്പോ ർട്ടും അവതരിപ്പിച്ചു. നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, വല്ലി ജോസ്, അൻസാർ വർക്കല, സുബി സജിൻ, ഷംനാദ് കുളത്തുപുഴ, ജയിംസ് മാത്യു, ഇബ്റാഹീം സുബ്ഹാൻ, ഇല്ല്യാസ് , അഞ്ജു രാഹുൽ, സലീന ജയിംസ്, നിസാർ പള്ളികശേരി, മജീദ് പൂളക്കാടി തുടങ്ങിയവർ സംസാരിച്ചു.

റിയാദിലെ സാംസ്കാരിക, കലാകായിക, ജീവ കാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് വേൾഡ് മലയാളി ഫെഡറേഷന്റെ റിയാദിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുമെന്ന് പുതുതായി നിലവിൽ വന്ന ഭാരവാഹികൾ അറിയിച്ചു.


Read Previous

കാരന്തുർ റിയാദ് കൂട്ടായ്മ;അബ്ദുൽ ലത്തീഫ് ഇടക്കുനി പ്രസിഡൻറ്, മുഹമ്മദ് ഇഖ്ബാൽ എടക്കുനി ജനറൽ സെക്രട്ടറി

Read Next

പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »