റിയാദ്: പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം നസീമിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ച സമ്മേളനം പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അംഗം അംജദ് അലി ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ നീതി, സഹോദര്യം, നവജനാധിപത്യം, ക്ഷേമരാഷ്ട്ര മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രസക്തി വർധിക്കുന്ന കാലമാണി തെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. നസീം, സുലൈ ഏരിയയിൽ നിന്നും പത്താം തരത്തിൽ ഫുൾ എ വൺ വാങ്ങിയ കുട്ടികളെ സമ്മേളനത്തിൽ ആദരിച്ചു.
മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കിയ സൽവ സഈദ്, സഹ് വ സഈദ് എന്നിവർക്കാണ് സമ്മേളനത്തിൽ ഉപഹാരം നൽകിയത്. റൗദ ഏരിയ പ്രസിഡന്റ് സിദ്ദീഖ് ആലുവ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി അംഗം ആയിശ അലി, ജഹാംഗീർ മുസ്തഫ, സിദ്ദീഖ് ചേന്ദമംഗല്ലൂർ എന്നിവർ സമ്മേളത്തിന് നേതൃത്വം നൽകി.