
ഫാഷൻ രംഗത്ത് മാറ്റത്തിന്റെ ചരിത്രം കുറിച്ചുകൊണ്ടാണ് സൗദിയിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന റിയാദ് ഫാഷൻ വീക്ക് സൗദിയിൽ നടക്കുന്നത്. പരിപാടി കാണാനും പങ്കെടുക്കാനും വേണ്ടി ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും നിരവധി പേർ ആണ് സൗദിയിൽ എത്തിയിരിക്കുന്നത്. ഇന്നാണ് സമാപനം ഒക്ടോബര്‍ പതിനേഴിനാണ് ഫാഷന്‍ വീക്ക് ആരംഭിച്ചത്
മൂന്ന് വേദികളിലായാണ് പരിപാടി നടക്കുന്നത്. വാദ് അലോകൈലി, ഫാത്തിമ അബ്ദുൾഖാദർ, ഖൗല അലൈബാൻ, അഷ്വാഖ് അൽ-മർഷാദ്, അറ്റ്ലിയർ ഹെകായത്ത്, യഹ്യ അൽബിശ്രി തുടങ്ങിയ ലോകത്തിലെ പ്രമുഖ ഡിസെെസർമാർ ആണ് പരിപാടി യിൽ പങ്കെടുത്തത്. സൗദി ഫാഷൻ്റെ ചിരിത്രത്തിൽ ഒരു ചലനാത്മക പരിണാമത്തെ ചിത്രീകരിക്കുന്ന ഡിസെെനുകൾ ആണ് ഒരോ ഡിസൈനർമാരും കൊണ്ടുവന്നത്.
തുവൈഖ് പാലസ്, ഡിജിറ്റൽ സിറ്റി, ജാക്സ് ഡിസ്ട്രിക്റ്റ് എന്നീ മൂന്ന് വേദികളിലായി ആണ് മത്സരം നടന്നത്. ആഗോള ഫാഷൻ താരങ്ങൾക്ക് മാത്രമല്ല സൗദി അവസരം നൽകിയത്. പ്രാദേശിക പ്രതിഭകളും റിയാദ് ഫാഷൻ വീക്കിൽ അണിനിരക്കുന്നുണ്ട്. പരമ്പരാഗത വേഷത്തിലും, ആധുനിക ഡിസൈനുകളും റാംപുകളിൽ എത്തി. വസ്ത്രങ്ങള്‍ ഷോ ചെയ്തു ഇന്ന് പ്രമുഖ ഡിസെെനർമാരുടെ വെറെെറ്റികൾ കാണാൻ സാധിക്കും.
സൗദി വിഷൻ 2030ന്റെ ഭാഗമായി വിവിധ തരത്തിലുള്ള പദ്ധതികൾ രാജ്യത്ത് കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ ഫാഷൻ രംഗത്തേക്ക് കൂടി കാലെടുത്തുവെച്ചതോടെ അറബ് ഫാഷന്റെ ഹബായി മാറുകയാണ് സൗദി. മാത്രമല്ല, സൗദിയിലെ ഫാഷൻ ബ്രാന്റുകൾക്ക് രാജ്യാന്തര വേദികളിൽ തങ്ങളുടെ പുത്തൻ ട്രൻഡും അവതരിപ്പിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് സൗദിയിലെ പ്രദേശിക ഫാഷൻ പ്രേമികൾ.
റിയാദ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നതിലൂടെ സംഘാടകർ ലക്ഷ്യം വെക്കുന്നത് ഫാഷൻ ലോകത്തെ ഒരു പ്രധാന കേന്ദ്രമായി റിയാദ് നഗരത്തെ മാറ്റുകയെന്നതാണ്. ലോകം ഇന്നുവരെ കാണാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് റിയാദ് ഫാഷൻ വീക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഡിസൈനർമാരുടെ കഴിവ് ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള ഒരു അവസരമായി ഈ ഫാഷൻ വീക്ക് പ്രാദേശിക ഡിസെെനർമാർ കാണുന്നത്.