
റിയാദ്: സാഹോദര്യത്തിന്റെ സൗഹൃദ സന്ദേശവുമായി റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, സംഘടനാമികവ് കൊണ്ടും ഏറെ ശ്രദ്ദേയമായി. വ്രതശുദ്ധി യിൽ ആത്മ സംസ്കരണത്തിന്റെ സന്ദേശമേകി സുലൈ എക്സിറ്റ് -18 ലെ സദാ കമ്മ്യൂണി സെന്ററിൽ വെച്ച് നടത്തിയ മഹാ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങൾ പങ്കാളികളായി.

കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം സംസ്കാരിക ചടങ്ങ് ഉൽഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, ഡോ. ജയചന്ദ്രൻ, പുഷ്പരാജ്, സംഗീത അനൂപ്, സുധീർ കുമ്മിൾ, നാസർ കാരക്കുന്ന്, ജോസഫ് അതിരുങ്കൽ, നിബു വർഗീസ്, മൈമൂന ടീച്ചർ, ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, രഹമാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാൻ സന്ദേശം നൽകി.സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും,പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

പരിപടിയുടെ വിജത്തിനായി വിവിധ കൺവീനറുമാരായ ഷംനാദ് കരുനാഗപള്ളി,റഫീഖ് വെമ്പായം, നൗഫൽ പാലക്കാടൻ, മാള മുഹിയിദ്ദീൻ, അബ്ദുൽ കരീം കൊടുവള്ളി, സജീർ പൂന്തുറ, നിഷാദ് ആലംങ്കോട് തുടങ്ങിയ പ്രധാന കൺവീനർമാരുടെ നേതൃത്വത്തിൽ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളി ക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി നാദിർഷാ റഹിമാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, ഹാഷിം പാപ്പിനശ്ശേരി, നാസർ മാവൂർ, സന്തോഷ് വിളയിൽ, മുസ്തഫ വിഎം, സഫീർ ബുർഹാൻ, തുടങ്ങിയവരുടെ നേതൃത്വ ത്തിൽ സബ് കമ്മിറ്റികളുടെയും നീണ്ട ദിനരാത്രങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമായാണ് പരിപാടിയുടെ വിജയം.

വിവിധ ജില്ല പ്രസിഡന്റുമാരായ വിൻസന്റ്, ഷാജി മഠത്തില്‍, സിദ്ധീഖ് കല്ലുപറമ്പൻ, ബഷീർ സാപ്റ്റി ക്കോ, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, ഷബീർ വരിക്കപ്പള്ളി, ഒമർ ഷരീഫ്, ബാബു കുട്ടി തുടങ്ങിയവർ സന്നിഹിതരായി. വഹീദ് വാഴക്കാട്, മൊയ്തീൻ മണ്ണാർക്കാട്, അഖിനാസ് കൊല്ലാം, അലക്സ് പ്രഡിൻ, അൻസാർ വർക്കല, ജംഷാദ് തുവ്വൂർ, സന്തോഷ് വിളയിൽ, മജീദ് മൈത്രി, ടോംസി ജോർജ്ജ്, അൻസായി ഷൗക്കത്ത്, സോണി പാറക്കൽ, ഷറഫു ചിറ്റൻ, ബിനോയ് മത്തായി, തൽഹത്ത്, ഉണ്ണികൃഷ്ണൻ, സാദിഖ് വടപുറം, അൻസാർ നെയ്തല്ലൂർ, ഭദ്രൻ തിരുവനന്തപുരം, ഷിബു ഉസ്മാൻ, ഹർഷാദ് എ.ടി, സൈനുദ്ധീൻ വെട്ടത്തൂർ, ജമാൽ അറക്കൽ, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം, ഷഹീർ പത്തിരിപ്പാലം, സാദിഖ് സി.കെ, സത്താർ കാവിൽ, സിദ്ധീഖ് പന്നിയങ്കര, നിഷാദ് കുഞ്ഞിപ്പ, പ്രഭാകരൻ ഒളവട്ടൂർ, ഭാസ്ക്കരൻ മഞ്ചേരി, സമീർ മാളിയേക്കൽ, ഷഹീർ പാലക്കാട, നാസർ കല്ലറ, ഇബ്രാഹിം ടി എ, മുനീർ കണ്ണൂർ, നജീബ് ആക്കോട്, ഷാജു തുവ്വൂർ, ഹാഷിം കണ്ണാടിപറമ്പ്, മുജീബ് കണ്ണൂർ, അൻസാർ വാഴക്കാട്, ഷഫീഖ് കണ്ണൂർ, മുത്തു പാണ്ടിക്കാട്, റിയാസ് തെന്നൂർ, സുധീർ ഖാൻ, റിയാസ് നാടായാര, അൻസാർ പള്ളിക്കര, നിസാർ പള്ളികശ്ശേരി, സാബു കല്ലേഭാഗം, മജീദ് മൈത്രി, അലക്സാണ്ടർ, അനീഷ്, ഷിറാസ്, ഷാഫി കല്ലറ, ജോമോൻ ഓണമ്പള്ളി, അനീഷ് ഖാൻ, സജീവ് വള്ളിക്കുന്നം, ഷാൻ, ജെയിംസ് മാങ്കുഴി, അജീഷ് ചെറുവറ്റൂർ, റിജോ ഡൊമിനിക്കോസ്, ജെയിൻ പത്തനംതിട്ട, നൗഷാദ് ഇടുക്കി,ഹാഷിം കണ്ണൂർ, ജാൻസി പ്രഡിൻ, സ്മിത മുഹിയിദ്ധീൻ, സൈഫുന്നീസ സിദ്ധീഖ്, ശരണ്യ ആഘോഷ്, ഷിംന നൗഷാദ്, ജോജി ബിനോയ് തുടങ്ങിയ വളണ്ടിയർമാർ നേതൃത്വം നൽകി.