ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണമടഞ്ഞ സാമൂഹ്യ പ്രവർത്തകൻ സത്താർ കായംകുളത്തിനെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മ അനുസ്മരിച്ചു. പ്രസിഡന്റ് സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച വൈകിട്ട് സുലൈമാനിയ ന്യു മലസ് റസ്റ്റോറന്റിലായിരുന്നു യോഗം സംഘടിപ്പിച്ചത്.

രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സത്താർ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവൻ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീർ ഫത്തഹുദ്ദീൻ പറഞ്ഞു. മികച്ച ഒരു സംഘാടകൻ കൂടിയായിരുന്ന അദ്ദേഹം നന്മയെ അതിന്റെ തുടക്ക കാലം മുതൽ ചേർത്ത് പിടിച്ചിരുന്നെന്ന് അംഗങ്ങൾ ഓർമ്മിച്ചു.
സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി, അഖിനാസ് എം കരുനാഗപ്പള്ളി, ജാനിസ്, അനസ്, സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ, സുൽഫിക്കർ, നിയാസ്, നവാസ്, ഷഫീഖ്, ഷഹിൻഷാ റിയാസ്,ഷാനവാസ്, സഹദ്, അംജദ്, ബിലാൽ, ഇഖ്ബാൽ, ഇസ്മായിൽ ഉണർവ്വ്. മുനീർ തുടങ്ങിയവർ സംസാരിച്ചു.
