റിയാദ് : തുറന്ന ജയിലിലെന്ന പോലെ ജനിച്ച നാട്ടിൽ കഴിയേണ്ടി വന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതിരോധമാണ് ഫലസ്തീനിൽ കാണുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. ഫലസ്തീനിൽ ഇസ്രായീൽ നടത്തിയ അധിനിവേശത്തിന്റെ ചരിത്രമറിയാത്തവർ നിർമ്മിക്കുന്ന പുതുകഥകൾ തള്ളിക്ക ളയണമെന്നും സംഗമം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

ഫലസ്തിൻ ജനത കാണിച്ച മാനവസ്നേഹത്തിന്റെയും ഇസ്രായീൽ നടത്തിക്കൊണ്ടിരി ക്കുന്ന അധിനിവേശത്തിന്റെയും ലോക രാജ്യങ്ങൾ കാണിക്കുന്ന യുദ്ധക്കൊതിയു ടെയും ചരിത്രങ്ങൾ വിവരിച്ചു, ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് വെൽഫെയർ ആൻറ് സർവീസ് സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷത വഹിച്ച സംഗമം ഐ സി എഫ് സൗദി വിദ്യാഭ്യാസ പ്രസിഡന്റ് ഉമർ പന്നിയൂർ ഉദ്‌ഘാടനം ചെയ്‌തു.

ഐ സി എഫ് സെൻട്രൽ ദഅവാ സെക്രട്ടറി മുഹമ്മദ് ബഷീർ മിസ്ബാഹി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. കെ എം സി സി റിയാദ് സെൻട്രൽ സെക്രട്ടറി എ യു സിദ്ധീഖ്, ആർ എസ് സി നാഷണൽ കമ്മറ്റി അംഗം നൗഷാദ് മാസ്റ്റർ , എന്നിവർ സംസാരിച്ചു. ഐ സി എഫ് സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു