Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈയാഴ്ച്ച


റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈ ആഴ്ച്ച കഴിഞ്ഞ ആറ് ആഴ്ച്ചകാലമായി നടന്നു വരുന്ന റിഫ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ എ , ബി ഡിവിഷൻ ചാമ്പ്യൻസ് കരസ്ഥമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾക്ക് അസിസ്റ്റ് അക്കാഡമി ഗ്രൗണ്ട് (ധാർ ഉബൈദ) സാക്ഷിയായി. എ ഡിവിഷനിൽ ഈ ആഴ്ചത്തെ അവസാനത്തെ മത്സരങ്ങൾ അവസാനിച്ചാൽ മാത്രമേ വിജയികളെ നിശ്ചയിക്കാൻ പറ്റുകയുള്ളു ,

അവസാന മത്സരത്തിൽ യൂത്ത് ഇന്ത്യ സോക്കാർ16 പോയിന്റുമായി 13 പോയ്ന്റുള്ള അസ്സീസിയ സോക്കറിനെ നേരിടുമ്പോൾ ഇതിൽ അസിസ ജയിക്കുകയും തുല്യ പോയിന്റുകളും വരുകയും ചെയ്യും ഗോൾ ശരാശരി വിജയികളെയോ രണ്ടാം സ്ഥാനക്കാരെയോ നിശ്ചയിക്കും , അതെ സമയം 17 പോയിന്റുള്ള റോയൽ ഫോക്കസ് ലൈൻ വിജയിക്കാനും രണ്ടാം സ്ഥാനക്കാരാവാനും ഉള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല ഇത് റിയാദിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ ഒരു മത്സരം വീക്ഷിക്കാൻ ഈ വെള്ളിഴാച അസിസ്റ്റ് ഗ്രൗണ്ട് സാക്ഷിയാകും.

ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സ് വാഴക്കാട്‌ ഏതാണ്ട് ചാമ്പ്യൻസ് പട്ടം ഉറപ്പിച്ചിട്ടുണ്ട് അവർ , 16 പൊന്റുമായി മുന്നിട്ടു നിൽകുമ്പോൾ താരതമ്യേനെ ശക്തരല്ലാത്ത ഒബായാർ എഫ് സി യെ യാണ് ഈ ആഴ്ച്ച നേരിടുന്നത്. അതെ സമയം രണ്ടാം സ്ഥാനത്തിന് വേണ്ടിയു ള്ള മരണ മത്സരങ്ങൾ ആണ് ബാക്കിയുള്ളത് , സുലൈ എഫ് സി 13 പോയിന്റുമായി ശക്തരായ റോയൽ ബ്രോതേർസ് കാളികാവിനെ നേരിടുമ്പോൾ വിജയം ഉറപ്പിച്ചു രണ്ടാം സ്ഥാനക്കാരായി എ ഡിവിഷനിൽ കയറാൻ ഉള്ള തയ്യാറെടുപ്പിലാണ്.

കിംസ് ഹെൽത്ത് ജരീർ മെഡിക്കൽസും മുഖ്യ പ്രയോജകരായ പ്രീമിയർ ലീഗിൽ കോഴിക്കോടൻസ് , മിന ഹൈപ്പർ മാർക്കറ്റ് ,കൂഫി ബ്രോസ്റ്റ് , ഖ്സ്സർ ഹൈപ്പർമാർകെറ്റ് , ഗോൾഡൻ സെക്യൂരിറ്റി ട്രേഡിങ്ങ് , കാസ മിയ ഇന്ത്യൻ റെസ്‌റ്റോറന്റ് , ദലാൽ ആൻഡ് സാറ സ്വീറ്റ്‌സ് ചോക്കലേറ്റ് ആൻഡ് ഡെറ്റ്സ്, റോയൽ ട്രാവൽസ് , സ്‌കൈ ഫയർസ് ടയർസ് , റോയൽ യുസ്സ്ഡ് എക്വിപ്മെൻറ്സ് എന്നിവർ സ്പോൺസർ ചെയുന്ന ബി ഡിവിഷൻ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എ ഡിവിഷൻ മത്സരങ്ങളുടെ പ്രായോജകർ കെ എം സി സി യാണ് .

ഈ ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പ്രോഗ്രാമിൻറെ വിജയത്തിനായി കൺവീനർ ആയി മുസ്തഫ മമ്പാടും സെക്രട്ടറിയേറ്റ് അംഗങ്ങളും ചേർന്ന് സബ് കമ്മിറ്റിക്കു രൂപം നൽകി , പരിപാടിയിൽ റിയാദിലെ പൗര പ്രമുഖന്മാരും പ്രീമിയർ ലീഗ് പ്രായോജകരും പങ്കെടുക്കുമെന്നു റിഫ ഭാരവാഹികൾ അറീച്ചു.


Read Previous

ഹജ് തീർഥാടനം സുഗമമാക്കാൻ : പുണ്യസ്ഥലങ്ങളിൽ ഇത്തവണ സെൽഫ്-ഡ്രൈവിംഗ് ബസുകളും, 11 സീറ്റുകൾ വീതമുള്ള ബസുകൾ ഒറ്റ ചാർജിംഗിൽ ആറു മണിക്കൂർ സഞ്ചരിക്കും.

Read Next

കേളി വിദ്യാഭ്യാസ പുരസ്കാരം (KEIA ) 2022 – 23 വിതരണോദ്ഘാടനം റിയാദിൽ നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »