ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദിലെ പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ ‘റിഫ’യുടെ ഓണാഘോഷം സംഘടിപ്പിച്ചു ഒക്ടോബർ ആറ് വെള്ളിയാഴ്ച്ച എക്സിറ്റ് 30 ലുള്ള ‘ദുറ’ ഓഡിറ്റോറിയ ത്തിൽ പ്രൗഢ ഗംഭീരമായി നടന്ന ആഘോഷത്തില്‍ റിഫ കുടുംബംഗങ്ങളും ക്ഷണി ക്കപെട്ട റിയാദിലെ കലാസാംസ്കാരിക രാഷ്ട്രിയ രംഗങ്ങളിലെ വ്യക്തിതങ്ങള്‍ പങ്കെടുത്തു.
റിഫ അംഗങ്ങൾ അവരുടെ ഭവനങ്ങളിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചുകൃഷ്ണൻ, ജയൻ നായർ, ഹരിദാസ്, സുനിൽ കണ്ണൂർ,കിരൺ കുമാർ, റോയ് വർഗീസ്, എന്നിവർ കലവറ നിയന്ത്രിച്ചു. റിഫ പ്രസിഡന്റ് റസൂൽ സലാം, അബ്ദുല്ല വല്ലാഞ്ചിറ, ജീവ രാജീവ്, പുഷ്പരാജ്, സതീഷ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഒ ഐ സി സിയെ പ്രതിനിധീകരിച്ച് അബ്ദുല്ല വല്ലാഞ്ചിറ ,, സതീഷ് കുമാർ (സമന്നയ), പുഷ്പരാജ് (ഇന്ത്യൻ എംബസി), കനകലാൽ (ദിശ), മുഹമ്മദ് ഇല്ലിയാസ് (ആവാസ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിഫ സെക്രട്ടറി ജേക്കബ് കരാത്ര സ്വാഗതവും സ്വദിഷ്ടമായ സദ്യ തയ്യാറാക്കിയ എല്ലാ റിഫ കുടുംബ ങ്ങളെയും അനുമോദിക്കുകയും ട്രഷറർ ബിജു മുല്ലശ്ശേരി നന്ദിയും അർപ്പിച്ചു. നിബു വർഗീസ് യോഗനടപടികൾ നിയന്ത്രിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ യുവതികൾ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. പുലികളിയും നാടൻ കലാരൂപങ്ങളും ഘോഷ യാത്രയ്ക്ക് മാറ്റ് കൂട്ടി.ബിജി ജേക്കബ്, ബീന പ്രസാദ്, സ്മിത രാംദാസ്, ഹസ്ന അബ്ദുൽ സലാം, ദീപ ഗോപിനാഥ്, സന്ധ്യ ജയൻ, ശ്രീജ കൊച്ചുകൃഷ്ണൻ, രമ്യ സ്വരൂപ് എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരകളി, മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ പുരുഷ കേസരികളുടെ ഒപ്പന, റിയാദിലെ നാടൻ പാട്ട് കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, ഉപകരണ സംഗീതം, ആയോധന കലാപ്രകടനം, ഗ്രൂപ്പ് ഡാൻസുകൾ, ഗ്രൂപ്പ് സോങ്‌സ് തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
പ്രോഗ്രാം കോർഡിനേറ്റർ പ്രസാദ് കുമാർ കലാപരിപാടികൾ ക്രമീകരിച്ചു. ഹിബ അബ്ദുൽസലാം സ്റ്റേജ് നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ രാംദാസ് വന്ന് ചേർന്നവർക്ക് കൃതജ്ഞത അർപ്പിച്ചു.