റമദാനിന്റെ സ്നേഹ സന്ദേശം പ്രയോഗികമാക്കി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദിനേനയുള്ള സമൂഹം നോമ്പുതുറ


റിയാദ്: ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, റമദാനിലെ മുഴുവൻ ദിവസ ങ്ങളിലും റിയാദ് ഇന്ത്യൻ സെൻറർ സംഘടിപ്പിക്കുന്ന സമൂഹ നോമ്പ്തുറ ബത്ഹയിലും, പരിസര പ്രദേശത്തുമുള്ള ഏറ്റവും സാധാരണക്കാരായ മലയാളികളെ ചേർത്തുപിടിച്ച് കൊണ്ടും, സംഘാടന മികവുകൊണ്ടും ശ്രദ്ധേയമാകുന്നു,,,

റമദാനിന്റെ സ്നേഹ സന്ദേശമായ സഹജീവി സ്നേഹം വിളിച്ചോതി ആയിരത്തിനടുത്ത് ആളുകൾക്ക് ഏറ്റവും വ്യവസ്ഥാപിതമായ രീതിയിൽ ഇസ്ലാഹി സെൻറർ റമളാനിലെ എല്ലാ ദിനങ്ങളിലും ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നു. റമദാനിലെ എല്ലാ ദിവസവും വൈകിട്ട് 4:00 മണിക്ക് ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സമൂഹ നോമ്പുതുറയിൽ വിവിധ തുറയിൽപ്പെട്ട സാധാരണക്കാരായ ആയിരത്തിനടുത്ത് ആളുകൾ പങ്കെടുക്കുന്നു.

നാല്പതോളം ഇസ്ലാഹി സെൻറർ പ്രവർത്തകർ പൂർണ്ണ സജ്ജരായി നോമ്പ് തുറക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.ഇസ്ലാഹി സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയത്തിൽ ആദ്യം എത്തുന്ന 300 ഓളം ആളുകൾക്ക് ദിനേന ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു.

ഈത്തപ്പഴം,സമൂസ, ലബൻ, വെള്ളം, ചിക്കൻ ബിരിയാണി അല്ലങ്കിൽ ചിക്കൻ മന്തി എന്നിവ അടങ്ങിയ ഭക്ഷണമാണ് നോമ്പുതുറക്ക് നൽകുന്നത്..ബത്ഹ ദഅ്‌വ&അവൈർനസ് സൊസൈറ്റിയുടെ സഹകരണ ത്തോടെയാണ് റമദാനിലെ മുഴുവൻ ദിവസങ്ങളിലും ജനകീയ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. ദിനേനെ നോമ്പുതുറക്കത്തുന്ന പ്രവാസികൾക്ക് വിജ്ഞാന ക്ലാസുകളും, മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാനങ്ങളും നൽകുന്നു. ഇസ്ലാമിക ലഘുലേഖകളും, പാഠപുസ്തകങ്ങളും സൗജന്യമായി ഇഫ്താറിൽ വിതരണം ചെയ്യുന്നു.

ഇഫ്താറിൽ പങ്കെടുക്കുന്ന എല്ലാവർക്കും പൂർണ്ണമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചുവെന്നും, കൂടുതൽ മലയാളികൾക്കിടയിലേക്ക് റമദാനിന്റെ സ്നേഹ സന്ദേശം എത്തിക്കുവാൻ സമൂഹം നോമ്പുതുറക്ക് സാധിച്ചുവെന്നും ജി.സി.സി ഇസ്ലാഹി കോർഡിനേഷൻ കമ്മിറ്റി കൺവീനറും, ഇഫ്താർ ചെയർമാനുമായ മുഹമ്മദ് സുൽഫിക്കർ ഇഫ്താർ കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര എന്നിവർ പറഞ്ഞു. ഇഫ്താറിൽ പങ്കെടുത്തവർക്ക് ഇസ്ലാമിക വൈജ്ഞാനിക അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു എന്ന് ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി, ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റി മലയാളവിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകസമിതി അംഗങ്ങളും, തെരഞ്ഞെടുത്ത ജനറൽബോഡി അംഗങ്ങളും സമൂഹ നോമ്പ് തുറക്ക് നേതൃത്വം നൽകുന്നത്


Read Previous

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ല’: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി

Read Next

സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍’; 200 റിയാലിന് 250 റിയാലിന്റെ ഉത്പ്പന്നങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »