റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപ്പതാം വാർഷിക സമാപന സമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം


റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതാം വാർഷിക സമാപന സമ്മേളനം ദഅ്‌വ&അവൈർനസ് സൊസൈറ്റി ഡയറക്ടർ ശൈഖ് ഡോ. അബ്ദുല്ല ബിൻ ഉമർ അൽമർശദ് നിർവഹിക്കുന്നു

റിയാദ്: നാല് പതിറ്റാണ്ടായി റിയാദിൽ സൗദി മതകാര്യ വകുപ്പിന്റെയും, ദഅ്‌വ & അവയർനസ് സൊസൈറ്റുകളുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കഴിഞ്ഞ ഒരു വർഷമായി തുടർന്ന് വന്നിരുന്ന നാല്പതാം വാർഷിക പ്രോഗ്രാമുകളുടെ സമാപന സമ്മേളന ത്തിന് റിയാദിൽ പ്രൗഢോജ്വല സമാപനം നാൽപ്പതിന്റെ നിറവിൽ നവോത്ഥാനത്തിന്റെ പുതിയ കാലത്തേക്ക് എന്ന ശീർഷകത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

വൈകിട്ട് 7:00 മണിക്ക് നടന്ന സമാപന സമ്മേളന ഉദ്ഘാടനം ദഅ്‌വ&അവൈർനസ് സൊസൈറ്റി ഡയറക്ടർ ശൈഖ് ഡോ. അബ്ദുല്ല ബിൻ ഉമർ അൽമർശദ് നിർവഹിച്ചു. വിശുദ്ധ ഖുർആനും, പ്രവാചക ചര്യയും ജീവിതത്തിലുടനീളം പുലർത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും, സാമൂഹികമായ പരിവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുവാൻ ഇസ്ലാഹി സെന്ററുകൾക്ക് സാധി ക്കണമെന്നും അദ്ദേഹം ഉണർത്തി

നാൽപതാം വാർഷിക സംഘാടകസമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതം പറഞ്ഞു. ഇസ്ലാ ഹി സെൻറർ പ്രസിഡണ്ട് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ അൻസാർ നന്മണ്ട, ഐ.എസ്.എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴ എന്നിവർ മുഖ്യപ്രഭാഷ ണങ്ങൾ നിർവഹിച്ചു. ദഅ്‌വ & അവൈർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി ശൈഖ് മാഹിർ ബിൻഅബ്ദുല്ല അൽഹമാമി മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു. ഹാഫിള് ഫർഹാൻ ഇസ്ലാഹി ഖിറാഅത്ത് നിർവഹിച്ചു.

ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ വിജയികൾക്കുള്ള രണ്ടര ലക്ഷം രൂപയുടെ സമ്മാന വിതരണവും, KNM വിദ്യാഭ്യാസ ബോർഡ് സൗദിഅറേബ്യയിൽ നടത്തിയ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷയിൽ റിയാദ് സലഫി മദ്റസ – ബത്ഹയിൽ നിന്നും പരീക്ഷ എഴുതിയ കുട്ടികളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ആദരവും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമാപന സമ്മേളനത്തിൽ നൽകി.

കെ.എൻ.എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയിൽ ആയിരങ്ങൾ സമാപന സമ്മേളനത്തിൽ പങ്കാളികളായി രാവിലെ 8:00 മണിക്ക് ആരംഭിച്ച പ്രോഗ്രാം രാത്രി 10:30 വരെ നീണ്ടുനിന്നു. രാവിലെ നടന്ന വളണ്ടിയർ മീറ്റിൽ വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര സ്വാഗതവും, സംഘാടകസമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ പ്രവർത്തനങ്ങളും വിശദീകരിച്ചു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ നന്ദി പറഞ്ഞു. ഉച്ചക്ക് 2:00 മുതൽ നാലു വേദികളിലായി ശ്രദ്ധേയമായ വ്യത്യസ്തമായ പ്രോഗ്രാമുകൾ അരങ്ങേറി.

വേദി 1ൽ റിയാദ് സലഫി മദ്റസ ഒരുക്കിയ “മുക്തി- ലഹരി മരണത്തിൻറെ വ്യാപാരി” ലഹരി വിരുദ്ധ എക്സിബിഷൻ കുട്ടികളുടെ അവതരണ മികവിനാലും, സംഘാടന മികവു കൊണ്ടും, പ്രവാസികൾക്ക് പുതിയകാലത്തെ സാഹചര്യങ്ങളെ പരിചയപ്പെടുത്തുന്നതിലും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രവാസി രക്ഷിതാക്കളുടെ ഇടപെടലുകളുടെ അനിവാര്യതയെ അടയാളപ്പെടുത്തുന്നതിലും പങ്കു വഹിച്ചു. റിയാദ് സലഫി മദ്റസ മാനേജ്മെൻറ് കമ്മിറ്റിയും പതിനേഴ് അധ്യാപകരും മുപ്പത്തിയഞ്ചു കുട്ടികളും എക്സിബിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശാരീരിക-മാനസിക ആരോഗ്യത്തിലും, ആത്മീയതയിലും, ലഹരി വരുത്തുന്ന അപകടങ്ങളെ തിരിച്ചറിയുവാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും എക്സിബിഷൻ പ്രമേയത്തിനും അതോടൊപ്പം സംഘടിപ്പിച്ച ലഹരി വിരുദ്ധ പാനൽ ഡിസ്കഷനും കഴിഞ്ഞു.

വൈകിട്ട് അഞ്ചുമണിക്ക് വേദി നാലിൽ നടന്ന പാനൽ ഡിസ്കഷനിൽ ഡോക്ടർ അബ്ദുൽ അസീസ്, ഖുദ്റത്തുള്ള നദവി, ഉസാമ മുഹമ്മദ്, നസറുദ്ദീൻ വി.ജെ, അഡ്വക്കറ്റ് അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം ബുസ്താനി, സാജിദ് കൊച്ചി എന്നിവർ പാനൽ ഡിസ്കഷൻ നിയന്ത്രിച്ചു.

ഐ.എസ്.എം നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സൗദിതല ഉദ്ഘാടനം സമാപന സമ്മേളനത്തിൽ ഡോ. അബ്ദുൽ അസീസ്, നൗഷാദ് അലി പി. എന്നിവർ നിർവഹിച്ചു. ഉച്ചക്ക് രണ്ടു മുതൽ വേദി രണ്ടിൽ നടന്ന “പ്രപഞ്ചം – വിവരണാതീതമായ അത്ഭുതം” DOME ലൈവ് ഷോ പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നവ്യാനുഭവമായി. പ്രപഞ്ച ഉല്പത്തിയും, പ്രപഞ്ചത്തിന്റെ സഞ്ചാരവും, വിവരണാതീതമായ പ്രപഞ്ച ത്തിന്റെ സൗന്ദര്യവും കാഴ്ചനുഭവമായി.

വേദി മൂന്നിൽ ഉച്ചക്ക് രണ്ടു മുതൽ കുട്ടികൾക്കായി വിങ്സ് എന്ന പേരിൽ പ്രത്യേക പ്രോഗ്രാം നടന്നു. വ്യത്യസ്ത ഗെയിമുകളും, “കുട്ടിവര” എന്ന പേരിൽ പ്രത്യേക മത്സരവും നടന്നു. റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹയിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അംഗങ്ങളായ നൂറോളം പ്രവർത്തകർ നേതൃത്വം നൽകി.


Read Previous

ഹിന്ദി ഹിന്ദുക്കളുടേതും ഉർദു മുസ്ലീങ്ങളുടേതുമല്ല; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

Read Next

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം, പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »