റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് കൂട്ടായ്മ (റിംലക്ക് ) നവ നേതൃത്വം


റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വാസുദേവൻ പിള്ള, ഗോപകുമാർ എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള അസോസിയേഷന്റെ 2023-24 ലേക്കുള്ള പുതിയ ഭരണസമിതിയാണ് നിലവിൽ വന്നത്.

ബാബുരാജ് പ്രസിഡന്റ്, അൻസർ ഷാ ജനറൽ സെക്രട്ടറി, രാജൻ മാത്തൂർ ട്രഷറർ, നിഷ ബിനീഷ് വൈസ് പ്രസിഡന്റ്, ശ്യാം സുന്ദർ ജോയിന്റ് സെക്രട്ടറി, ശരത് ജോഷി, മാത്യു ജേക്കബ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ് എന്നിവരെ പുതിയ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

വിനോദ് വെൺമണി, ജോജി കൊല്ലം, ബിനീഷ്, രാമദാസ്, സി.പി. ഇബ്രാഹിം, ഗോപു, സന്തോഷ് തോമസ്, മുഹമ്മദ് റോഷൻ, സുരേഷ് ശങ്കർ, ഷാനവാസ്, സ്മിത രാമദാസ്, ഷാജീവ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

മുൻകാലങ്ങളിലേതു പോലെ റിയാദിലെ സംഗീത ആസ്വാദകർക്ക് വേണ്ടി നാട്ടിൽ നിന്നുള്ള പ്രഗത്ഭ കലാകാരന്മാരെ പങ്കെടുപ്പിച്ച് ആറാം വാർഷികാഘോഷം മികച്ച രീതിയിൽ നടത്താനും പുതിയ ഭരണ സമിതിയിൽ തീരുമാനം ആയി.


Read Previous

കിയോസ്‌ ചാമ്പ്യൻസ് ട്രോഫി മേഗ്ലൂർ പ്രൈഡ് ജേതാക്കൾ

Read Next

യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »