റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ “സ്വാന്തനം വിങ്ങ്” സൗജന്യ കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.


റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ “സ്വാന്തനം വിങ്ങ്” ഇസ്ലാഹി സെൻറർ നാൽപ്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി അൽഅബീർ മെഡിക്കൽ ഗ്രൂപ്പിൻറെയും, ഡബിൾ ഹോഴ്‌സ് ഫുഡ് പ്രോഡക്ട്സിന്റെയും, സഹകരണത്തോടെ സൗജന്യ കിഡ്നി പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദിലെ ശുമൈസിയിലുള്ള അൽഅബീർ മെഡിക്കൽ സെൻററിൽ വെച്ച് 2023 ജൂൺ 23, വെള്ളി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു തെരഞ്ഞെടുത്ത എഴുപതോളം പേർക്ക് സൗജന്യമായി പ്രത്യേക കിഡ്നി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നൽകി. പ്രവാസികൾക്ക് ആരോഗ്യ ബോധവൽക്കരണവും നടന്നു. കിഡ്നി പരിശോധന ബോധവൽക്കരണത്തോടൊപ്പം വ്യത്യസ്ത തലങ്ങളിലുള്ള അഞ്ചോളം ചെക്കപ്പുകളും സൗജന്യമായി നൽകി.

പ്രവാസികൾ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമന്നും, ആരോഗ്യപരമായ ജീവിതത്തിന് മാനസികാരോഗ്യം വളരെ പ്രാധാന്യമേറിയതാണെന്നും രോഗം വരാതെ സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് മുഹമ്മദലി നിർദേശിച്ചു .

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ “സ്വാന്തനം വിങ്ങ്” കൺവീനർ ഉമർ ഖാൻ തിരു വനന്തപുരം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അൽ അബീർ ശുമേസി മാർക്കറ്റിംഗ് ജോബി ജോസ് എന്നിവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ തലശ്ശേരി പ്രോഗ്രാം കോഡിനേഷൻ നിർവഹിച്ചു.

ശുമൈസി യൂണിറ്റ് സെക്രട്ടറി ഷംസുദ്ദീൻ പുനലൂർ, കബീർ ആലുവ, ഷുക്കൂർ ചേലാമ്പ്ര, ഹാഷിം ആലപ്പുഴ, മുനീർ ചെറുവാടി, അംജദ് കുനിയിൽ, നിശാം കുറ്റിച്ചിറ, ഹനീഫ് തലശ്ശേരി, സൽമാൻ ആലുവ , ഇഖ്ബാൽ വേങ്ങര, അബ്ദുസ്സലാം ബുസ്താനി, റമീസ് , മുജീബ് ഒതായി, എം.ജി.എം ഭാരവാഹികളായ ബുഷ്റ ചേലേമ്പ്ര, സിൽസില അബ്ദുൽ കരീം, ജുമൈല കുനിയിൽ, ഹസീന പുനലൂർ എന്നിവർ നേതൃത്വം നൽകി.


Read Previous

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും, ശുഭ്ര വസ്ത്ര ധാരികളായ ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫാ മൈതാനില്‍ ഒരുമിച്ച് കൂടും.

Read Next

ത്യാഗസ്മരണയില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ; പ്രവാസ ഭൂമിക ബലി പെരുന്നാള്‍ ആഘോഷത്തിമിർപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »