ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ റിയാദിൽ പരിശോധന ശക്തം; നിയമലംഘകർക്കെതിരെ കർശന നടപടി
റിയാദ്: തലസ്ഥാന നഗരിയിലെ വിവിധ വിപണികളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധികൃതർ പരിശോധന ശക്തമാക്കി. പച്ചക്കറി, പഴം, കന്നുകാലി വിപണികൾ എന്നിവയ്ക്ക് പുറമെ ഇറച്ചി, മത്സ്യ സ്റ്റാളുകൾ കേന്ദ്രീകരിച്ചും വിപുലമായ റെയ്ഡുകളാണ് നടക്കുന്നത്.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. വിപണിയിലെ ഉൽപ്പന്നങ്ങളുടെ ലഭ്യത, അവയുടെ ഗുണനിലവാരം, ശാസ്ത്രീയമായ രീതിയിലുള്ള സംഭരണം, പ്രദർശനം എന്നിവ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുന്നുണ്ട്.
വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എവിടെ നിന്നാണ് വന്നതെന്ന് രേഖകളില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഗുരുതരമായ നിയമലംഘന മായി കണക്കാക്കും. ഇത്തരത്തിലുള്ള സാധനങ്ങൾ വിപണിയിൽ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും താപനില ക്രമീകരിക്കാതെ സാധനങ്ങൾ സൂക്ഷിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
