Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി എസ് ഐ ആർ ഹെല്പ് ഡസ്ക്


റിയാദ്. എസ് ഐ ആറുമായി ബന്ധപ്പെട്ട് പ്രവാസ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്ത് വോട്ട് ചേർക്കുവാൻ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി മാതൃക തീർത്തു.വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി എസ് ഐ ആർ കരട് പട്ടിക പുറത്ത് വന്നപ്പോൾ പേരില്ലാത്ത ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദിൽ മലയാളികളായ പ്രവാസിക ളുടെ അന്വേഷണങ്ങൾ പരിഗണിച്ച് റിയാദ് കെഎംസിസി ബത്ഹ ഓഫീസിൽ ഒരുക്കിയ പ്രത്യേക ഹെല്പ് ഡസ്കിലേക്ക് സ്ത്രീകളടക്കം നൂറുകണക്കിന് പ്രവാസികളാണ് എത്തിച്ചേർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതൽ രാത്രി ഒൻപത് വരെയാണ് പ്രത്യേക പരിശീലനം നേടിയ കെഎംസിസി പ്രവർത്തകരുടെ സഹകരണത്തോടെ ഡസ്ക് ഒരുക്കിയത്. പതിനേഴോളം കൗണ്ടറുകളാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അപേക്ഷ നൽകുവാൻ സജ്ജമാക്കിയത്.ദൂര ദിക്കുകളിൽ നിന്ന് പോലും ധാരാളം ആളുകൾ കെഎംസിസിയുടെ ഹെല്പ് ഡസ്കിലേക്ക് വരികയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

പ്രവാസികളുടെ ആശങ്ക പരിഗണിച്ച് പ്രവാസി വോട്ട് ചേർക്കുവാനുള്ള സമയ പരിധി വർധിപ്പിക്കണ മെന്ന് സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുക്കാട് ആവശ്യപ്പെട്ടു. കെഎംസിസി കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും റിയാദ് ഒ ഐ സി സി പ്രസി ഡന്റ് സലീം കളക്കര അഭിപ്രായപ്പെട്ടു. പ്രവാസികളോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ള റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന ഈ പ്രവർത്തനം മലയാളി സംഘടനകൾ ഒരുമിച്ചു ഏറ്റെടുക്കണമെന്ന് മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശം എന്ന നിലയിൽ പ്രവാസികൾക്ക് വോട്ട് ഉറപ്പു വരുത്തുവാൻ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ
മുൻകൈ എടുത്ത് പരിഹാരം കാണണമെന്ന് നൗഫൽ പാലക്കാടൻ അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങ ളിലു ള്ളവർക്ക് പല സൗകര്യങ്ങളും ഉണ്ടെങ്കിലും ഉൾ നാടുകളിലെ പ്രവാസികൾക് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇല്ലാതെ പോകുന്നതിലെ ആശങ്കയാണ് മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂരും ഷിബു ഉസ്മാനും പങ്ക് വെച്ചത്. വിവിധ രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ ആളുകൾ ഹെല്പ് ഡസ്ക് സന്ദർശിച്ചു.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിയിൽ ഇത് പോലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വിപുലമായ രീതിയിൽ ഒരുക്കിയ ഹെല്പ് ഡസ്ക് നിരവധി പ്രവാസി സുഹൃത്തുക്കൾക്ക് വലിയ ആശ്വാസമാണ് ഉണ്ടായതെന്നും നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, റിയാദ് കെഎംസിസി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഭാരവാഹികളായ അഷ്‌റഫ്‌ വെള്ളെപ്പാടം, സത്താർ താമരത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, അഷ്‌റഫ്‌ കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ബഷീർ ഇരുമ്പുഴി, മുസമ്മിൽ പാലത്തിങ്ങൽ, സഫീർഖാൻ കരുവാരക്കുണ്ട്, ഫൈസൽ പൂനൂർ, ഷാജഹാൻ വള്ളിക്കുന്ന്, നവാസ് വേങ്ങര, യൂനുസ് തോട്ടത്തിൽ, നസീർ വളപുരം, ജാഫർ വീമ്പൂർ, അമീർ പൂക്കോട്ടൂർ, സിദ്ധീഖ് കൊടുവള്ളി, ഹർഷാദ് തങ്ങൾ,ജുനൈദ് വള്ളിക്കുന്ന്, സഹീദ് ധർമ്മടം, ഷറഫു വള്ളിക്കുന്ന്, ഡോ. ജലീൽ, ഷംസു വടപുറം, കരീം കാനാപുറം, ഇസ്ഹാഖ് താനൂർ, അപ്പത്തിൽ കരീം, മുനവ്വിർ താനാളൂർ, ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയവർ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകി


Read Previous

അനാവശ്യമായ ഗോസിപ്പുകള്‍ ചെയ്യരുത്; തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ ശ്രമം നടത്തിയിട്ടില്ല; എംഎ യൂസഫലി

Read Next

കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി: നാല് കുടുംബങ്ങൾക്ക് നാല്പത് ലക്ഷം രൂപ നൽകി റിയാദ് കെഎംസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »