
റിയാദ്: കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെൻ’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ അനസ് മാണിയൂർ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്സിൻ ബേപ്പൂരിനും മൂന്നാം സ്ഥാനം ഷഹാമ ഉനൈസിനും ലഭിച്ചു.
പരിപാടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉത്ഘാടനം ചെയ്തു.ആദ്യ റൗണ്ടിൽ മത്സരിച്ച പത്ത് പേരിൽ നിന്നും അഞ്ചു പേര് രണ്ടാം റൗണ്ടിൽ കടന്നു ഇതിൽ നിന്ന് മൂന്നു പേര് മത്സരിച്ച അന്തിമ റൗണ്ടിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.
വിജയികൾക്കുള്ള മൊമെന്റോ ഒന്നാം സ്ഥാനം നേടിയ അനസ് മാണിയൂരിന് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറിയും രണ്ടാം സ്ഥാനം നേടിയ മുഹ്‌സിന് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരിയും മൂന്നാം സ്ഥാനം നേടിയ ഷഹാമ ഉനൈസിന് ജില്ലാ ട്രഷറർ ഇസ്മായിൽ കാരോളവും നൽകി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ജഡ്ജിങ് പാനലിസ്റ്റ് അംഗങ്ങളായ ഫൈസൽ എളേറ്റിൽ, ബെൻസീറ റഷീദ്, ഷുക്കൂർ ഉടുമ്പുംതല എന്നിവർ ചേർന്ന് നൽകി. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ജില്ലാ ട്രഷറർ ഇസ്മായിൽ കാരോളം നന്ദിയും പറഞ്ഞു.
ചടങ്ങിന് സൗദി കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ ഉസ്മാൻ അലി പാലത്തിങ്കൽ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്‌റഫ് വെള്ളെപ്പാടം, സെക്രട്ടറി ഷംസു പെരുമ്പട്ട, വനിതാ വിങ് പ്രസിഡന്റ് റഹ്മത് അഷ്‌റഫ്, ജില്ലാ കമ്മിറ്റി ചെയർമാൻ അസീസ് അട്ക്ക, സൗദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുജീബ് ഉപ്പട, ഫൈസൽ എളേറ്റിൽ എന്നിവർ ആശംസകൾ നേർന്നു. റിയാദ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. ഹിബ അബ്ദുൽസലാം അവതാരക ആയിരുന്നു