ഉമ്മൻ ചാണ്ടിയെയും ശിഹാബ് തങ്ങളെയും റിയാദ് കെഎംസിസി അനുസ്മരിച്ചു


റിയാദ് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കേരള ജനതയെ ഹൃദയത്തോട് ചേർത്ത് നേതാക്കളായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, എം.ഐ തങ്ങൾ എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു. പൊതു പ്രവർത്തന രംഗത്ത് അവർ പുലർത്തിയ കളങ്കരഹിതമായ ജീവിതമാണ് മരണ ശേഷവും അവർക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി.

റിയാദ് കെഎംസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുംബള സംസാരിക്കുന്നു

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അപ്പോളൊ ഡിമോറയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ ഉദ്‌ഘാടനം ചെയ്തു.

ഓ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, മാധ്യമം റിയാദ് ബ്യുറോ ചീഫ് നജീം കൊച്ചുകലുങ്ക്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, യു പി മുസ്തഫ, സത്താർ താമരത്ത്, റഫീഖ് ഹസ്സൻ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. ഇത്തവണ ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്നും പോയ കെഎംസിസി വളണ്ടിയര്മാർക്ക് ചടങ്ങിൽ സ്വീകരണം നൽകി. വോളണ്ടിയര്മാര്ക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെൻട്രൽ, ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.


Read Previous

റിയാദ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റി | വക്കം പുരുഷോത്തമൻ അനുശോചന സമ്മേളനം സംഘടിപ്പിച്ചു |

Read Next

സീസൺ അവസാനിച്ചു; നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »