Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി ചെയറുകൾ വിതരണം ചെയ്തു


ഗവണ്മെന്റ് ഹോസ്പിറ്റലുകളിലേക്ക് ചെയർ വിതരണം ചെയ്യുന്ന റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ചെയറുകളുടെ വിതരണം പായിപ്ര പഞ്ചായത്ത് ആയുർവേദ ആശുപത്രി ഡോക്ടറിന് നൽകി മുസ്ലീം ലീഗ് പായിപ്ര ഡിവിഷൻ പ്രസിഡന്റ് നൗഷാദ് എള്ളുമലയും ജനറൽ സെക്രട്ടറി എം.പി ഇബ്രാഹിമും ചേർന്ന് നിർവഹിച്ചു. യോഗത്തിൽ ഡിവിഷൻ ട്രെഷറർ കെ.കെ ബഷീർ അധ്യക്ഷത വഹിച്ചു.

ഇത് മൂന്നാം വർഷമാണ് റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി വിജയകരമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ വർഷത്തിൽ തന്നെ മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിന് 30 ചെയറുകൾ വിതരണം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചരുന്നു ഈ പദ്ധതി. ജില്ലയിലുടനീളം ഒട്ടുമിക്ക ഗവണ്മെന്റ് ഹോസ്പിറ്റലുകളിലേക്കും ഇതിനോടകം ചെയറുകൾ വിതരണം ചെയ്യാൻ കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്കായിട്ടുണ്ട്. യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി കെ.സ് സുലൈമാൻ സ്വാഗതവും റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി അംഗം പരീത് സാഹിബ് നന്ദിയും പറഞ്ഞ യോഗത്തിൽ റിയാദ് കെഎംസിസി എറണാകുളം ജില്ലാ പ്രസിഡന്റ് ജലീൽ കരിക്കന, ജനറൽ സെക്രട്ടറി ഉസ്മാൻ പരീത്, ട്രെഷറർ ജലീൽ ആലുവ, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് മുജീബ് മൂലയിൽ, സെക്രട്ടറി അനസ് മരങ്ങാട്ട്, ചാരിറ്റി വിങ്ങ് കൺവീനർ നിയാസ് ഇസ്മായിൽ, പദ്ധതി കോർഡിനേറ്റർ ഷറഫ് മുതിരക്കാലായിൽ, msf എറണാകുളം ജില്ലാ പ്രസിഡന്റ് റമീസ് മുതിരക്കാലായിൽ, പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷാഫി എം.എസ്,18 ആം വാർഡ് മെമ്പർ നാസർ വലിയപറമ്പിൽ, യൂത്ത് ലീഗ് പായിപ്ര ഡിവിഷൻ ജനറൽ സെക്രട്ടറി സിയാദ് എടപ്പാറ, മാഹിൻ, തൻസീബ്, അമീർ തുടങ്ങിയവർ പങ്കെടുത്തു.


Read Previous

ഡോ: ശശി തരൂർ എംപി ഫെബ്രുവരി 15ന് റിയാദിൽ, പൊതുസമൂഹവുമായും, ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും: ഒ ഐ സി സി

Read Next

നീറ്റ് എക്സാം സെന്റർ ; പരിഹാരം തേടി ഗ്ലോബൽ പ്രവാസി അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »