ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സ്വദേശത്തും വിദേശത്തും ജീവകാരുണ്യ സേവന പ്രവർത്തന മേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്കര എന്നിവർ അവതരിപ്പിച്ച പാനൽ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു, ജലീൽ കരിക്കന ( ചെയർമാൻ) ഉസ്മാൻ പരീത് (പ്രസിഡന്റ്), മുജീബ് മൂലയിൽ (ജനറൽ സെക്രട്ടറി), കരീം കാനാമ്പുറം (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അമീർ , മജീദ് കോട്ടപ്പടി, അബ്ദുൽ അർഷദ്, ഷമീർ ഇലഞ്ഞാലിക്കാരൻ , ഇബ്രാഹിം പല്ലാരിമംഗലം, അലി പാറക്കൽ എന്നിവര്‍ വൈസ്പ്രസിഡന്റ് ആയും ആഷിക്, ഷമീർ ചിറയം, അനസ് മൂവാറ്റുപുഴ, ഇർഷാദ് വാഫി, മൊയ്തീൻ ബാവ, മുഹമ്മദ് ഷാഫി കോതമംഗലം സെക്രട്ടറിമാരായും, ഓർഗനൈസിംഗ്സെക്രട്ടറിയായി ജലീൽ ആലുവയേയും ജീവകാരുണ്യ വിഭാഗം ചെയർമാനായി നൂറുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ജലീൽ കരിക്കനയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഉസ്മാൻ പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് ഇർഷാദ് വാഫി അവതരിപ്പിച്ചു. ശുഹൈബ് പനങ്ങാങ്ങര പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി കരീം കാനാംപുറം സ്വാഗതവും മുജീബ് മൂലയിൽ നന്ദിയും പറഞ്ഞു.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വാര്‍ത്ത കേള്‍ക്കാം
