Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെ.എം.സി.സി ഇഫ്‌ത്താർ സംഗമം മാർച്ച് 14ന്


റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്‌ത്താർ സംഗമം അടുത്ത വെള്ളിയാഴ്ച (മാർച്ച് 14 ന്) നടക്കും. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരത്തോളം പേർ പങ്കെടുക്കും. വിപുലമായ സംഘാടക സമിതിക്ക്‌ രൂപം നൽകി. കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളായ കെ.കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്‌, മജീദ് പയ്യന്നൂർ, അസീസ് വെങ്കിട്ട, അഡ്വ അനീർ ബാബു, ജലീൽ തിരൂർ, അഷ്‌റഫ്‌ കല്പകഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, നജീബ് നല്ലാംങ്കണ്ടി, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ കൊടുവള്ളി, ഷബീർ മണ്ണാർക്കാട്, അഷ്‌റഫ്‌ മീപ്പീരി, ഷറഫ് വയനാട്, മുഹമ്മദ്‌ കുട്ടി മുള്ളൂർക്കര, ഉസ്മാൻ പരീത് എറണാകുളം, അൻസാർ വള്ളക്കടവ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റർ തുവ്വൂർ നന്ദിയും പറഞ്ഞു.


Read Previous

സൗദിയിലെ ഭക്ഷണ മാലിന്യ സംസ്കരണ സംരംഭത്തിൽ കൈകോർത്ത് ലുലുവും തദ്വീറും

Read Next

കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ മറവു ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »