Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ആയിരങ്ങൾ പങ്കെടുത്ത റിയാദ് കെഎംസിസി ഇഫ്താർ സംഗമം ശ്രദ്ധേയമായി #KMCC Iftar Sangam was remarkable


റിയാദ്. അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം റിയാദിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നായി മാറി. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദ്ദ ത്തിന്റെയും സന്ദേശം പകർന്ന് നൽകുവാനും എല്ലാവരും ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സമഭാവനയുടെ ഉദാത്ത മാതൃകയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. വ്രതനാളുകളിൽ വിശ്വാസി സമൂഹം ആർജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതാന്ത്യം വരെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കണം. കെഎംസിസി എല്ലാ കാലത്തും വിസ്മയ ങ്ങൾ തീർത്ത സംഘടനയാണ്. കോവിഡ് കാലത്ത് മാത്രം നടത്തിയ സേവനങ്ങൾ നോക്കിയാൽ തന്നെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ബോധ്യമാവും. ഇന്ത്യ ഒരു തെരെഞ്ഞെടുപ്പിനെ നേരിടുകയാണ്.

രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഏറ്റവും കരണീയ മാർഗം ജനാധിപത്യം ഉപയോഗ പ്പെടുത്തുക എന്നതാണ്. സാധ്യമാവുന്ന എല്ലാവരും നാട്ടിലെത്തി തെരെഞ്ഞെടുപ്പിൽ പങ്കാളിത്തം വഹിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഇഫ്താറിന്റെ ഭാഗമായി. മുന്നോറോളം വളണ്ടിയർമാരാണ് അതിഥികാളായി എത്തിയവർക്ക് നോമ്പ് തുറക്കുവാനുള്ള സൗകര്യം ഒരുക്കിയത്. പതിനായിരം പല ഹാരങ്ങൾ തയ്യാറാക്കിയ കെഎംസിസി വനിതാവിംഗിന്റെ പങ്ക് ഇഫ്താറിന്റെ മാറ്റ് കൂട്ടി.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, വി കെ മുഹമ്മദ്‌, ഉസ്മാൻ അലി പാലത്തിങ്ങൽ, പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രൊഫസർ ളിയാഉദ്ധീൻ ഫൈസി, അബൂബക്കർ ബ്ളാത്തൂർ, മുബാറക് സ്വലാഹി, അഡ്വ. ജലീൽ, ബഷീർ ചേലമ്പ്ര, അലി എ ജി സി, ഷാഫി ദാരിമി പുല്ലാര, എം ഇ എസ് പ്രതിനിധി സൈനുൽ ആബിദ്, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി വെള്ളില, അസീസ് ചുങ്കത്തറ, എന്നിവർ പ്രസംഗിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ഓർഗ. സെക്രട്ടറി സത്താർ താമരത്ത് ആമുഖ പ്രഭാഷണവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്‌, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അഡ്വ അനീർ ബാബു, ഷാഫി മാസ്റ്റർ തുവ്വൂർ, നജീബ് നല്ലാംങ്കണ്ടി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, പി സി മജീദ്, കബീർ വൈലത്തൂർ, കെഎംസിസി വനിതാവിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ,
കെഎംസിസി ജില്ല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ജാഫർ കുന്ദമംഗലം, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ മൂർക്കനാട്, മുസ്തഫ പൊന്നംകോട്, അൻവർ വാരം, ഷാഫി സ്വഞ്ചറി, അഷ്‌റഫ്‌ മേപ്പീരി, ഷറഫു വയനാട്, അൻഷാദ് തൃശൂർ, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. .

റഹീമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണം. മുനവ്വറലി തങ്ങൾ

പതിനെട്ട് വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ്‌ കോടമ്പുഴ സ്വദേശി എം പി റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാം ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പുവാൻ നമുക്ക് കൈകോർക്കണം. കെഎംസിസി യുടെ പ്രവർത്തകന്മാർ ഈ ദൗത്യം ഏറ്റെടുക്കണം. റിയാദിലെ പൊതുസമൂഹത്തിന്റെ സഹായവും തങ്ങൾ അഭ്യർത്ഥിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ സംബന്ധിക്കുവാൻ റിയാദിലെത്തിയ തങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളാണ് ബാക്കിയുള്ളതെന്നും കിട്ടാവുന്ന പരമാവധി പണം സ്വരൂപിക്കുവാൻ ലോകത്തുള്ള മുഴുവൻ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.


Read Previous

പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി #Code of Conduct Violation Complaint

Read Next

റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും #Kozhikodence will pay Rs 25 lakh

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »