Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎംസിസിയുടെ സാന്ത്വന സ്പർശംഅനുകരണീയം. സ്വാദിഖലി ശിഹാബ് തങ്ങൾ, സുരക്ഷാ പദ്ധതി : മൂന്ന് കുടുംബങ്ങൾക്ക് മുപ്പത് ലക്ഷം രൂപ കൈമാറി


മലപ്പുറം /റിയാദ് : കെഎംസിസി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങൾ അനുകരണീ യവും മാതൃകാപരവു മാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ, മരണപ്പെട്ട മൂന്ന് കുടുംബങ്ങൾ ക്കുള്ള മുപ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതോപാധിയായി മാറുവാൻ വിവിധ കെഎംസിസി ഘടകങ്ങളുടെ കുടുംബ സുരക്ഷ പദ്ധതികൾ കാരണമായിട്ടുണ്ട്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി മാനവികതയേ ചേർത്ത് നിർത്തുവാൻ കെഎംസിസി കാണിക്കുന്ന താല്പര്യം പ്രതീക്ഷനൽകുന്നതാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിൽ കെഎംസിസി നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പദ്ധതിയിൽ അംഗങ്ങളായിരിക്കുന്ന സമയത്ത് മരണപ്പെട്ട മുപ്പത്തി ഒന്ന് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. അറുപത്തി മൂന്ന് പേർക്ക് ചികിത്സ സഹായവും കൈമാറിയിട്ടുണ്ട്.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ ആയിരക്കണക്കിന് ആളുകളാണ് ചേർന്നിട്ടുള്ളത്. ആറാം വർഷത്തി ലേക്ക് കടക്കുന്ന പദ്ധതിയുടെ ക്യാമ്പയിൻ കഴിഞ്ഞ ആഗസ്ത് ഒന്നുമുതൽ ആരംഭിച്ചി ട്ടുണ്ട്. സെപ്റ്റംബർ 20 വരെയാണ് പദ്ധതിയിൽ അംഗങ്ങളാവാനുള്ള സമയ പരിധി. റിയാദിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികൾക്കാണ് പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളായിരുന്ന, പ്രവാസം അവസാനിപ്പിച്ചവർക്ക് നാട്ടിൽ നിന്നും അവരുടെ അംഗത്വം പുതുക്കു വാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ കെ ആബിദ് ഹുസൈൻ തങ്ങൾ MLA, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ്‌ വേങ്ങര, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശേരി, കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, മൊയ്തീൻ കോയ കല്ലമ്പാറ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, മുനീർ മക്കാനി, റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി പിടിപി മുഖ്ത്താർ, റിയാദ് തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി മുള്ളൂർക്കര, പാലക്കാട്‌ ജില്ലാ ട്രഷറർ മുസ്തഫ വാഫി പട്ടാമ്പി, ഷൗക്കത്ത് പാലപ്പള്ളി സമദ് പെരുമുഖം, മജീദ് മണ്ണാർമല, ലിയാഖത്ത് നീർവേലി, ഷുക്കൂർ വടക്കേമണ്ണ, ജാഫർ വീമ്പൂർ, അമീർ പൂക്കോട്ടൂർ, റാഫി പുറവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Read Previous

ആട്ടിപ്പായിച്ചിട്ടും പോകാന്‍ കൂട്ടാക്കിയില്ല; യജമാനന്‍ മരിച്ചതറിയാതെ ആശുപത്രി വാര്‍ഡിന് പുറത്ത് കാവല്‍ നിന്നത് 15 ദിവസം

Read Next

പൊലീസ് മേധാവിക്കെതിരായ അപകീർത്തി പരാമര്‍ശം; കേരളത്തിന്റെ മാപ്പുണ്ട്‌.., നിലമ്പൂരിന്റെ മാപ്പുണ്ട്‌.., ഇനിയും വേണോ മാപ്പ്‌…’; ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി വി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »