
റിയാദ് : മെക് സെവൻ റിയാദ് ഹെൽത്ത് ക്ലബ് നേത്രുത്വത്തില്‍ ജീവിതത്തിൽ നല്ല ശീലങ്ങളുടെ പ്രാധാന്യമെന്ന വിഷയത്തിൽ മോട്ടിവേഷൻ കാലത്ത് നല്ല ശീലങ്ങൾ, ജീവിതത്തിൽ ശീലങ്ങൾ രൂപപ്പെട്ടത്, അവ രൂപപ്പെടുത്തേണ്ട രീതി, അനുഭവങ്ങൾ എന്നിവയെപ്പറ്റി റെജീദ് കുന്നത്ത് ക്ലാസ്സ് എടുത്തു
എൻജിനീയർ ഷുക്കൂർ പൂക്കയിൽ ആമുഖംപറഞ്ഞു . ആശംസകൾ നേര്‍ന്നു കൊണ്ട് ഷഫീക് തലശ്ശേരി, കോയ മൂവാറ്റുപുഴ, അബ്ദു പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു, ലത്തീഫ്, ഷറഫ്, ബഷീർ, അബ്ദുൽ കാദർ, ജബ്ബാർ, റസാഖ് കൊടുവള്ളി, ഷംസു സഫ മക്ക, ഇസ്മായിൽ കണ്ണൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു,സിദ്ദിഖ് കല്ലൂപറമ്പന്‍ നന്ദി പ്രകാശിപ്പിച്ചു.