റിയാദ് മങ്കട മണ്ഡലം കെഎംസിസി ചർച്ചാ സംഗമം സംഘടിപ്പിച്ചു:


റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് “ആസാദി: വൈവിധ്യങ്ങളുടെ ഇന്ത്യ-സമകാലിക വർത്തമാനം” എന്ന ശീർഷകത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ച സംഗമം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി അഷ്‌റഫ്‌ കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.

ഒരു വർഷം നീണ്ടു നിൽക്കുന്ന The Aim സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ സംസാരിച്ചു. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ നാനാജാതി ജനാവിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളെ ഉൾക്കൊള്ളൽ ആണെന്നും സംഘപരിവാർ ശക്തികൾ അധികാ രത്തിൽ വന്നതോടുകൂടി നാനാത്വത്തിൽ ഏകത്വം എന്ന മഹിതമായ ഇന്ത്യയുടെ പാരമ്പര്യത്തെ തകർക്കുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങളെ വരെ ദുരുപയോഗം ചെയ്യുകയാണെന്നും ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യൂ പി മുസ്തഫ (കെഎംസിസി), അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി), ഷാജി റസാഖ് (കേളി സാംസ്കാരിക വേദി), അജ്മൽ (പ്രവാസി വെൽഫയർ) ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം) എന്നിവർ സംസാരിച്ചു.ഷാഫി മാസ്റ്റർ തുവൂർ മോഡറേറ്റർ ആയിരുന്നു.

പരിപാടിയിൽ, Quiz it & Get it എന്ന പേരിൽ നടത്തിയ ലൈവ് ക്വിസിന് അസീസ് വെങ്കിട്ട നേതൃത്വം നൽകി. ബുഷൈർ താഴെക്കോട്, ബഷീർ ഇരുമ്പുഴി, അലിക്കുട്ടി തൈക്കാടൻ, റഫീഖ് ചെറുമുക്ക് എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്‌ദീൻ കുട്ടി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ശരീഫ് അരീക്കോട്, ജില്ലാ കെഎംസിസി ഭാരവാഹികളായ ഷക്കീൽ തിരൂർക്കാട്, ശിഹാബ് തങ്ങൾ കുറുവ , മുൻ മങ്കട മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് പൂപ്പലം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് സ്വാഗതവും ട്രഷറർ ഹാരിസ് കുറുവ നന്ദിയും പറഞ്ഞു.

അബൂബക്കർ ചെലൂർ , അലിക്കുട്ടി കടുങ്ങപുരം , റിയാസ് അബ്ദുള്ള പരിയാരത്ത് , മുസ്ഥഫ കുളത്തൂർ , ശഫീഖ് പി കെ , സ്വാലിഹ് ചെലൂർ , ഷമീർ മാനു പുലാവഴി , ശബീബ് കരുവള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

‘സ്ത്രീ എന്ന നിലയില്‍ അത് എന്നെ വിഷമിപ്പിച്ചു; അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി’; വിഴിഞ്ഞം തുറമുഖം: ‘പുലിമുട്ട് നിർമ്മിക്കാൻ‌ മാത്രം 1300 കോടി, വരുമാനം ലഭിക്കുക 2035 മുതൽ’

Read Next

സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണവും സംഘടിപ്പിച്ച് നവയുഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »