ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: 12 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ റിയാദ് മെട്രോ സര്‍വീസ് തുടങ്ങുന്നു. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ പരിഹാരമാവുമെന്ന് കരുതുന്ന റിയാദ് മെട്രോ നവംബര്‍ 27ന് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഘട്ടത്തില്‍ മൂന്ന് ലൈനുകളിലാണ് റിയാദ് മെട്രോ സര്‍വീസ് തുടങ്ങുക. ശേഷിക്കുന്ന മൂന്ന് ലൈനുകള്‍ ഡിസംബര്‍ പകുതിയോടെ തുറക്കുമെന്നും അല്‍ ഇഖ്തിസാദിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ പുതിയ നാഴികക്കല്ലാവുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. റിയാദ് മെട്രോയുടെ വരവ് റോഡ് വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഒരു ബദല്‍ ഗതാഗത സംവിധാനം സൃഷ്ടിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. രാജ്യത്തി ന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായ ഈ പദ്ധതി റിയാദിനെ കൂടുതല്‍ വലിയ വ്യാപാര, വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യും.

സ്റ്റേഷനുകളിലും ഡിപ്പോകളിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പ്രധാന വൈദ്യുത സംവിധാനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ 20 ശതമാനം ഉല്‍പ്പാദി പ്പിക്കുമെന്ന് അല്‍ ഇഖ്തിസാദിയ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയെ പരിസ്ഥിതി സൗഹൃദവും ഊര്‍ജ സ്വയംപര്യാപ്തവും ആക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആറ് ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യം. 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോ സംവിധാനത്തിലുള്ളത്. മെട്രോയുടെ ആറ് ലൈനുകളും പൂർണമായും പുനരുപയോഗ ഊർജ സ്രോതസുക ളാലാണ് പ്രവർത്തിക്കുന്നത്. ഇത് നഗരത്തിന് പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷൻ ഉറപ്പാക്കുന്നു. റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കു തിനും ജനസാന്ദ്രത യുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതിനുമാണ് റിയാദ് മെട്രോ സംവിധാനം.രൂപകല്‍പ്പന ചെയ്തിട്ടുള്ളത് മെട്രോ സ്റ്റേഷനുകളിൽ എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, വൈഫൈ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. യാത്രക്കാ രുടെ സുരക്ഷയ്ക്കായി ഉന്നത നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.

റിയാദ് മെട്രോയെ ആറ് ലൈനുകളായി തിരിച്ചിരിക്കുന്നു:
ബ്ലൂ ലൈൻ: ഒലയ – 38 കിലോമീറ്റർ ദൂരമുള്ള ബത്ത.
റെഡ് ലൈൻ: 25.3 കിലോമീറ്റർ ദൂരമുള്ള കിംഗ് അബ്ദുല്ല റോഡ്
ഓറഞ്ച് ലൈൻ: അൽ മദീന അൽ മൊണാവാര റോഡ് – പ്രിൻസ് സാദ് ബിൻ അബ്ദുൾ റഹ്മാൻ അൽ അവൽ റോഡ്, 40.7 കിലോമീറ്റർ ദൂരമുണ്ട്.
മഞ്ഞ ലൈൻ: 29.6 കിലോമീറ്റർ ദൂരമുള്ള കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് റോഡ്
ഗ്രീൻ ലൈൻ: 12.9 കിലോമീറ്റർ ദൂരമുള്ള കിംഗ് അബ്ദുൽ അസീസ് റോഡ്
പർപ്പിൾ ലൈൻ: അബ്ദുൾ റഹ്മാൻ ബിൻ ഔഫ് റോഡ് – ഷെയ്ഖ് ഹസ്സൻ ബിൻ ഹുസൈൻ ബിൻ അലി റോഡ്, 30-കിലോമീറ്റർ ദൂരം ഇവയാണ് പ്രധാന പാതകളും അവയുടെ നിറങ്ങളും

പ്രധാന സ്റെഷനുകള്‍ കിങ് അബ്ദുള്ള ഫൈനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ: റിയാദിലെ പ്രധാന ബിസിനസ് ജില്ലയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഷൻ യാത്രക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റേഷൻ
കാസർ അൽ-ഹുക്ം ജില്ലാ സ്റ്റേഷൻ, എസ്ടിസി സ്റ്റേഷൻ, വെസ്റ്റേൺ മെട്രോ സ്റ്റേഷൻ ഇവയാണ് പ്രധാന സ്റെഷനുകള്‍. റിയാദ് മെട്രോ ടിക്കറ്റുകളും പാസ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
റിയാദ് നഗരത്തെ ഒരു ആധുനിക നഗരമായി മാറ്റാനുള്ള സൗദി അറേബ്യയുടെ ദീർഘ കാല പദ്ധതികളുടെ ഭാഗമായിട്ടാണ് മെട്രോ പദ്ധതി ആരംഭിച്ചത് പദ്ധതിയുടെ ആരംഭം 2012-ൽ സൗദി മന്ത്രിസഭ റിയാദ് മെട്രോ പദ്ധതിക്ക് അനുമതി നൽകി. 2013-ൽ നിർമ്മാണം ആരംഭിച്ചു. 2024 നവംബര്‍ 27 ന് ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങും നിരവധി ബഹുരാഷ്ട്ര കമ്പനികൾ ചേർന്നാണ് വലിയ പദ്ധതി നടപ്പിലാക്കിയത്.
