റിയാദ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പുരുഷോത്തമൻ അനുശോചന സമ്മേളനം റിയാദിൽ സംഘടിപ്പിച്ചു ,ആർ എസ് പി രാഷ്ട്രീയത്തിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ആർ ശങ്കറിന്റെ ക്ഷണത്തെ തുടർന്ന് കോൺഗ്രസ് പ്രാസ്ഥാത്തിലെത്തിയ വക്കം പുരുഷോത്തമൻ തിരുവനന്തപുരം ജില്ലാ അധ്യക്ഷസ്ഥാനത്ത് നിന്നും അഞ്ച് തവണ കേരളനിയമസഭയിൽ സാമാജിക നായും കൃഷി തൊഴിൽ ധനകാര്യം എന്നി വകുപ്പുകൾ അഴിമതിരഹിതമായും സുതാ ര്യമായും ഭരിച്ച് തന്റെ വെക്തി മുദ്ര പതിപ്പിച്ച നേതാവാണ് കേരള നിയമ സഭാസ്പീക്കർ പദവിയിൽ സമാനതകളില്ലാത്ത രാഷ്ട്രീയപോരാട്ടത്തിന്റെ നേർകാഴ്ചയാണ് വക്കം

രണ്ട് തവണ ആലപ്പുഴയിൽ നിന്നും ലോക സഭയിൽ എത്തി ആന്തമാൻ മിസോറാം സ്റ്റേറ്റുകളിൽ ഗവർണറായും സേവന മനുഷ്ഠിച്ച കോൺഗ്രസ്സ് പ്രസ്ഥാനത്തിലെ അപൂർവ്വ വ്യക്തിത്വം. ഒരു മനുഷ്യായുസ്സിനു അപ്രാപ്‌തമായ കർമ്മപദങ്ങളെ തന്റെ വ്യക്തി പ്രഭയിൽ അവിസ്മരണീയമാക്കിയ നേതാവ്.എന്ന നിലയിൽ ഓർക്കപ്പെടുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു
ആഴമേറിയ വായനയിലൂടെ വളർത്തിയെടുത്ത സീമകളില്ലാത്ത അറിവിന്റെ നിറവും , വിഷയാസ്പദ കാർക്കശ്യത്തിന്റെ സ്വരം ഉയരുമ്പോഴും സ്വതസിദ്ധമായുള്ള സൗമ്യത സഹപ്രവർത്തകർക്കിടയിലും മലയാള മനസ്സുകളിലും സ്ഥിരപ്രതിഷ്ട നേടാൻ കഴിഞ്ഞ നേതാവ് ആയിരുന്നു വക്കം
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുമ്പള , സലീം കളക്കര നിഷാദ് ആലംകോട് റഫീഖ് വെബ്ബായം നാസർ കല്ലറ മീഡിയ ഫോറത്തിന് വേണ്ടി വി.ജെ നസ്റുദീൻ ഗ്ലോബൽ നേതാക്കളായ റസാക്ക് പൂക്കോട്ടുപാടം നൗഫൽ പാലക്കാടൻ നാഷണൽ കമ്മിറ്റി ട്രഷർ റഹുമാൻ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ രഘു പറശിനി കടവ് ഷംനാദ് കരുനാഗപള്ളി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ , നവാസ് വള്ളിമാട് കുന്ന് ജില്ലാ പ്രസിഡന്റ്മാർ ബാലു കുട്ടൻ സുഗതൻ നൂറനാട് ഷുക്കൂർ ആലുവ അമീർ പട്ടണത്ത് ഹക്കിം പാമ്പി, കരിം കൊടുവള്ളി ഷിജോയി കോട്ടയം അബ്ദുൽ സലീം ആർത്തിയിൽ റഫീഖ് പട്ടാമ്പി അൻസായി ശൗക്കതു തുടങ്ങിയവർ സംസാരിച്ചു.