
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത കൗൺസിൽമാരുടെ മീറ്റിന് തുടക്കം. ബത്ഹ അപ്പോളാ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന. സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കർ എന്നിവർ ചോദ്യാത്തരങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിന് നിഷാദ് ആലങ്കോട് സ്വാഗതം പറഞ്ഞു.