റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയും OICC ഗ്ലോബൽ കമ്മിറ്റിയുടേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.
ഷുമെസിയിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രിസൈഡിംഗ് ഓഫീസർമാരായ റസാഖ് പൂക്കോട്ടുപാടം, ഷാജി സോനാ എന്നിവർ നിയന്ത്രിച്ചു.

കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ബഷീർ സാപ്കോ, ജനറൽ സെക്രട്ടറി ഷിജു പാമ്പാടി (സംഘടനാ ചുമതല), ട്രഷറർ ജിയോ തോമസ് എന്നിവരെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി ജോസഫ് പുത്തൻതറ, തോമസ് സി കെ, സകീർ റാവുത്തർ (വൈസ് പ്രസിഡണ്ട്മാർ) അജിത് തോമസ്,അബ്ദുൾ കരീം ഫൈസൽ രാജ്, ജിൻ ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

ബോബിൻ കെ റോയ്,മുഹമ്മദ് ബിലാൽ,അനീഷ് വെച്ചുപറമ്പിൽ,റോണിമോൻ ജോസഫ്,സെബിൻ ജോസഫ്,സക്കീർ ഹുസൈൻ, അമീർ അബ്ദുൽ ഹമീദ്,വിൽസൺ ആന്റണി,സജിമോൻ പ്ലാപ്പറമ്പിൽ, ഡെന്നീസ് മാത്യു, പ്രതിൻ ജേക്കബ് എബ്രഹാം, നിഷാദ് അതിരമ്പുഴ, സുനി ബഷീർ, ജോസിൻ ജിയോ, സിമി ഷിജു,Dr.ജാസ്മിൻ പ്രതിൻ എന്നിവരെ നിർവാഹസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
ബാസ്റ്റിൻ ജോർജ്,ടോം സി മാത്യു എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ. സീനിയർ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകളും കമ്മിറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.