
റിയാദ്: ഓഫീസ് ജോലിയും വീട്ടുജോലിയുമൊക്കെയായി തിരക്കിനിടയില്‍ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ മടിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീ കളും. സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ,സ്വയം പരിചരണം റിലേഷന്‍ഷിപ്പുകളും രക്ഷാകർതൃത്വവും തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന “ആനന്ദകരമായ മനസ്സ് ശക്തമായ ചിന്ത : എന്ന തലകെട്ടില്‍ റിയാദ് ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന മുഖാമുഖം പ്രമുഖ ലൈഫ് കോച്ചും ,തെറാപ്പിസ്റ്റും, പരിശീലകയുമായ സുഷമാ ഷാന്‍ നയിക്കുന്നു ക്ലാസ്സ് ഒക്ടോബര്‍ 26 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ മലാസിലെ അല്‍ മാസ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കുമെന്ന് വനിതാവേദി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന ക്ലാസ്സിലേക്ക് റിയാദിലെ എല്ലാ കുടുംബങ്ങളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും മുഖാമുഖം പരിപാടിയില്‍ അവസരം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു