Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സംഘടനയും പ്രവർത്തന രീതികളും’ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗരേഖ നല്‍കി റിയാദ് ഓ ഐ സി സി ശില്‍പ്പശാല


ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര പരിപാടി ഉൽഘാടനം ചെയ്തു.

‘സംഘടനയും പ്രവർത്തന രീതികളും’ എന്ന വിഷയത്തെ ആസ്പതമാക്കി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രവർത്തകർക്കായി ക്ലാസ് നയിച്ചു. സംഘടന ,സംഘാടനം,പാർട്ടി അച്ചടക്കം, പ്രോട്ടോകോൾ എങ്ങനെ പാലിക്കണം, ഭാരവാഹി കളുടെ ഉത്തരവാദിത്തങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങൾ പാർട്ടിപ്രവർത്തകരുമായി അബ്‌ദുള്ള വല്ലാഞ്ചിറ ക്ലാസ്സ്‌ എടുത്തു

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീർ പൂന്തുറ, വിവിധ ജില്ല പ്രസിഡന്റുമാരായ ശിഹാബ് പാലക്കാട്, ശരത് സ്വാമിനാഥൻ, നാസർ വലപ്പാട് തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ സ്വഗതവും, സെക്രട്ടറി ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍

പരിപാടിയുടെ ഭാഗമായി വിവിധ ജില്ല കമ്മിറ്റികളുടെ അർദ്ധ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സുധീർ തിരുവനന്തപുരം, ഷഫീഖ് പുരക്കുന്നിൽ, ജോമോൻ ആലപ്പുഴ,ഷിജു പാമ്പാടി, കെ.കെ തോമസ്, നൗഷാദ് ഇടുക്കി, അജീഷ് എറണാകുളം , ജമാൽ അറയ്ക്കൽ തൃശ്ശൂര്‍, മൊയ്തീൻ പാലക്കാട്, സമീർ മാളിയേക്കൽ, മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ എന്നിവർ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.


Read Previous

സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി അജിത് പവാർ; മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എൻസിപി

Read Next

സത്യപ്രതിജ്ഞയ്ക്ക് മുൻപേ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും തകർത്തു’; മോഡിക്കെതിരെ രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »