റിയാദ് പ്രവാസി സാഹിത്യോത്സവ് – 2024. സംഘാടക സമിതി രൂപീകരിച്ചു


റിയാദ്: കലാലയം സാംസ്‌കാരിക വേദി റിയാദ് സോൺ 14 മത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ മാധ്യമ പ്രവർത്തകർ പങ്കെ ടുത്ത സംഗമം ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് മുൻ ജനറൽ സെക്രട്ടറി ബഷീർ നാദാപുരം ഉദ്‌ഘാടനം ചെയ്തു. ഒക്ടോബർ 25 ന് നടക്കുന്ന റിയാദ് സോൺ സാഹിത്യോ ത്സവിന് 126 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

സമകാലിക പരിസരത്ത് വിദ്യാർത്ഥികൾക്കിടയിൽ ഇടപെടുന്നത് ധീരതയാണെന്നും, പ്രവാസികൾക്കിടയിലെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാഹിത്യോത്സവ് മികച്ച വേദിയുമാണെന്ന് ഒ.ഐ.സി.സി പ്രതിനിധി സലീം കളക്കര അഭിപ്രായപ്പെട്ടു.

എഴുപത്‌ യൂനിറ്റ്‌‌ മത്സരങ്ങൾക്കും 15 സെക്ടർ സാഹിത്യോത്സവുകൾക്കും ശേഷമാമാണ്‌ ‌സോൺ സാഹിത്യോത്സവിന്‌ വേദിയാവുക. കാമ്പസ് വിഭാഗത്തിൽ റിയാദിലെ ഇന്ത്യൻ സ്കൂളു കൾ തമ്മിൽ മാറ്റുരക്കുന്നത് സാഹിത്യോത്സവിനെ വേറിട്ടതാക്കും. 7 വിഭാഗങ്ങ ളിലായി 99 മത്സര ഇനങ്ങൾ ഉണ്ടാകും. 4 വ്യക്തിഗത ഇനങ്ങൾക്ക് പുറമെ ഗ്രൂപ്പ് വിഭാഗ ത്തിലും പങ്കെടുക്കാം. ആർ. എസ്‌. സി ഗ്ലോബൽ ജി. ഡി സെക്രട്ടറി  കബീർ ചേളാരി സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു.

ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി, ജനറൽ കൺവീനർ ഫൈസൽ മമ്പാട്, ട്രഷറർ ഷമീർ രണ്ടത്താണി, വൈ. ചെയർമാൻ: ശിഹാബ് കോട്ടുകാട്, ഹസൈനാർ ഹറൂനി, മുസ്തഫ സഅദി, അഷ്റഫ് ഓച്ചിറ, കൺവീനർ: അസീസ് പാലൂർ, ലത്തീഫ് തിരുവമ്പാടി, ജബ്ബാർ കുനിയിൽ, അസീസ് സഖാഫി കാസർഗോഡ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 ശുഹൈബ് സഅദി അധ്യക്ഷനായിരുന്ന പരിപാടിയിൽ സലീം പട്ടുവം, ഷാഹിദ് അഹ്‌സനി, ഷിബു ഉസ്മാൻ റിയാദ് മീഡിയ ഫോറം, അമീൻ ഓച്ചിറ എന്നിവർ സംസാരിച്ചു. ജംഷീർ ആറളം സ്വാഗതവും, സുഹൈൽ വേങ്ങര നന്ദിയും പറഞ്ഞു.

സോൺ തല വിജയിക്കൾ ഹായിൽ നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ യോഗ്യത നേടും. മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്‌. രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് https://rscriyadh.com/ സന്ദർശിക്കാം.


Read Previous

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ; പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു, 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്

Read Next

സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »