റിയാദ് ഒരുങ്ങുന്നു; വേള്‍ഡ് എക്‌സ്‌പോ 2030 സൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു, ആതിഥേയരെ നവംബറിൽ തീരുമാനിക്കും, മത്സരരംഗത്തുള്ളത് നാല് രാജ്യങ്ങൾ, ഉറപ്പിച്ച് സൗദി. 220ലധികം രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകള്‍ സജ്ജമാക്കും; പവലിയന്‍ ഒരുങ്ങുന്നത് ഏഴ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍.


റിയാദ്: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്‌സ്‌പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ ആരംഭിക്കുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍, ദക്ഷിണ കൊറിയ, റോം, ഉക്രെയ്‌നിലെ ഒഡെസ എന്നിവരാണ് മത്സരരംഗത്തുള്ളത്.

അനുമതി ലഭിച്ചാല്‍ 2030 ഒക്‌ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ റിയാദില്‍ വേള്‍ഡ് എക്‌സ്‌പോ നടത്താനാണ് തയ്യാറെടുക്കുന്നത്. ‘മാറ്റത്തിന്റെ യുഗം: നാളെയ്ക്കായി ഒരുമിച്ച്’ എന്നതാണ് മേളയുടെ മുദ്രാവാക്യം. ഏഴ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220ലധികം രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകളെ ബന്ധിപ്പിക്കുന്ന ‘ലൂപ്പ് ഓഫ് ദി വേള്‍ഡ്’ അവന്യൂ ചരിത്രസംഭവമായി മാറും.

റിയാദ് തയ്യാറാണ്’ എന്ന തലക്കെട്ടിലുള്ള ട്വിറ്ററിലെ പുതിയ പ്രൊമോഷണല്‍ വീഡിയോയില്‍, എക്‌സ്‌പോ 2030ലെ സന്ദര്‍ശകര്‍ക്ക് എന്താണ് പ്രതീക്ഷിക്കാനാവുക എന്നതിന്റെ ഫസ്റ്റ് ലുക്ക് സൗദി അറേബ്യ വെളിപ്പെടുത്തി. 39 സെക്കന്‍ഡ് ദൈര്‍ഘ്യ മുള്ള ക്ലിപ്പ് സൗദിയുടെ ആധുനികതയിലേക്കുള്ള പരിവര്‍ത്തന യാത്രയെ പ്രതിഫ ലിപ്പിക്കുന്ന റിയാദിന്റെ നഗരകാഴ്ച സമ്മാനിക്കുന്നു. സൗദി അറേബ്യയുടെ സുസ്ഥിരതയിലേക്ക് ഇത് വെളിച്ചം വീശുന്നു. ഇത് എക്‌സ്‌പോ 2030ന്റെ പ്രധാന തീം ആയിരിക്കും.

വിമാനത്താവളത്തില്‍ നിന്ന് എക്‌സ്‌പോ നഗരിയിലേക്ക് അഞ്ചുമിനിറ്റ് കൊണ്ട് എത്താനാവുമെന്ന് റിയാദ് എയര്‍ വീഡിയോയില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് റിയാദ് എക്‌സ്‌പോ 2030 നടക്കുന്നത്. റിയാദ് മെട്രോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് മിനിറ്റുകള്‍ക്കു ള്ളില്‍ സന്ദര്‍ശകര്‍ക്ക് എക്‌സിബിഷന്‍ സൈറ്റിലെത്താം. റോഡ് മാര്‍ഗങ്ങള്‍ക്ക് പുറമേ യാണിത്. എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണമായും തണല്‍വിരിച്ച ഇടനാഴി കളിലൂടെ നടക്കാം. റിയാദിന്റെ വാസ്തുവിദ്യാ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം.

കഴിഞ്ഞ മാസം 179 അംഗരാജ്യങ്ങളുടെ സാന്നിധ്യത്തില്‍ പാരീസില്‍ നടന്ന ഔദ്യോ ഗിക ചടങ്ങില്‍ ലോക മേളയുടെ മാസ്റ്റര്‍ പ്ലാന്‍ സൗദി അവതരിപ്പിച്ചിരുന്നു. പുരാതന നഗര ശൈലി, ചരിത്രം, സംസ്‌കാരം, റിയാദ് നഗരത്തിന്റെ സ്വഭാവം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് എക്‌സിബിഷന്റെ രൂപകല്പനയെന്ന് ബ്ലൂപ്രിന്റ് അംഗങ്ങള്‍ പറയുന്നു. കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും നഗര വനവല്‍ക്കരണം, ശുദ്ധീകരിച്ച ജലത്തിന്റെ ഉപയോഗം, പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിരതയുടെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു മുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് ഇവന്റിനായുള്ള ബ്ലൂപ്രിന്റുകള്‍.


Read Previous

യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

Read Next

ചരിത്ര സന്ധികളിലൂടെ സമകാലീന ഇന്ത്യ; ചില്ല ജൂലൈ വായന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »