റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം ഫെബ്രുവരി 3ന്


റിയാദ്: ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നടത്തുന്ന റിയാദ് സലഫി മദ്റസയുടെ വാർഷിക ദിനം ഫെബ്രുവരി മൂന്നിന് വിപുലമായ പരിപാടികളോടെ എക്സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപ്പൺ ഗ്രൗണ്ട് & ഇസ്തിറാ ഹയിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ കുട്ടികൾക്കായി കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറും.

ഉച്ചക്ക് 1:30 മുതൽ 3:00 വരെ അധ്യാപകരക്ഷാകർതൃ മീറ്റിംഗ് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കെജി കുട്ടികളുടെ പ്രത്യേക പ്രോഗ്രാം വേദി ഒന്നിൽ അരങ്ങേറും. ടീനേജ് കുട്ടികൾക്കായി “അറിവ്” എന്ന പേരിൽ ഹാൾ രണ്ടിൽ വൈകിട്ട് 4:45ന് ടീനേജ് സെഷൻ ആരംഭിക്കും.

രാത്രി 8:00 മണിക്ക് ഓപ്പൺ ഗ്രൗണ്ടിൽ വാർഷിക സമാപന സമ്മേളനം നടക്കും. പ്രമുഖ വാഗ്മിയും, യുവ സംഘാടകനുമായ സുബൈർ പീടിയേക്കൽ സമാപന സമ്മേളന ത്തിൽ ” ലൈഫ് ട്രെയിനിങ് – ജീവിത ആസ്വാദനത്തിന്റെ പൂർണ്ണത” എന്ന പ്രത്യേക സെഷന് നേതൃത്വം കൊടുക്കും.അക്കാദമിക് വിജയികളെ ആദരിക്കും, റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

റിയാദ് സലഫി മദ്റസയിലെ മുന്നൂറോളം കുട്ടികൾ വ്യത്യസ്ത പരിപാടികളിലായി പങ്കെടുക്കും. നാല് പതിറ്റാണ്ടായി റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ മലയാളികൾക്ക് വേണ്ടിയുള്ള റിയാദിലെ ആദ്യ മദ്റസ സംവി ധാനമാണ്. മലയാളഭാഷ പഠനത്തിനുള്ള സൗകര്യവും ആദ്യകാലം മുതൽ പ്രവർത്തിച്ചുവരുന്നു. വിപുലമായ പാഠ്യന്തര പദ്ധതികളും നടപ്പാക്കുന്നു. മദ്റസ ആവശ്യങ്ങൾക്ക് 055 6113971, 0550524242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി യതായും വൈകിട്ട് 8:00 മണിക്ക് നടക്കുന്ന പൊതു പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണി ക്കുന്നതായും ഇസ്‌ലാഹി സെൻറർ ഭാരവാഹികളും, മദ്റസ മാനേജ്മെൻറ് കമ്മിറ്റിയും, പി.ടി.എ കമ്മിറ്റിയും അറിയിച്ചു.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി,മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, ദഅവ സെന്റർ പ്രബോധകൻ മുഹമ്മദ് കുട്ടി കടന്നമണ്ണ, പി.ടി.എ പ്രസിഡണ്ട് മഹറൂഫ് പരപ്പനങ്ങാടി, സെക്രട്ടറി ഫൈസൽ പൂനൂർ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഷറഫുദ്ദീൻ പുളിക്കൽ, ബാസിൽ പുളിക്കൽ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


Read Previous

റിപ്പബ്ലിക്ദിനം ആഘോഷിച്ച് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ.

Read Next

ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ : റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനാചരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »