ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കഴിഞ്ഞ ഒരു വർഷമായി റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി നടത്തി വരുന്ന തസ്വീദ് ക്യാമ്പെ യിൻ സമാപന മാഹാസമ്മേളനം ഒക്ടോബർ 23 വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഉൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം നിർവഹിക്കും. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫസർ കാദർ മൊയ്ദീൻ സാഹിബ്, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറൽ സെക്രട്ടറി യുമായ പി കെ കുഞ്ഞാലിക്കുട്ടി , എം പി: പി വി അബ്ദുൽ വഹാബ് , മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കല്ലായി , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോ സ് , മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: സുൾഫിക്കർ സലാം തുടങ്ങിയ നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷം ആദ്യമായി റിയാദ് സന്ദർശിക്കുന്ന തങ്ങളെ വര വേൽക്കാൻ റിയാദിലെ പൊതു സമൂഹം ആവേശത്തോടെ കാത്തിരിക്കുകയാണ്ന്ന് വ്ഹരവാ ഹികള്‍ പറഞ്ഞു തസ്വീദ് സമാപന സമ്മേളനത്തിൽ വെച്ച് അബൂബക്കർ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹി ബ് സ്മാരക മാനവസേവ അവാർഡും, ബിസിനസ് മേഖലകളിൽ തിളങ്ങി നിൽക്കുന്ന മക്ക ഹൈപ്പർ മാർക്കറ്റ്, അദ്നാൻ സ്റ്റോറിന്റെ സുബൈർ, ക്രീപ് ആൻഡ് ഡിപ്പ് ഫുഡ് ചെയ്ൻ എംഡി ഇംതിയാസ് ഉള്ളാൾ, യു പി സി യുടെ അഷ്റഫ്, സൂപ്പർ സെല്ല ഹൈപ്പർ മാർക്കറ്റ് എം ഡി റിയാദ് ഹായിൽ തുടങ്ങിയവർക്ക് ബിസിനസ് എക്സലൻസി അവാർഡും,എഐ കെഎംസിസി നേതാവ് എം കെ നൗഷാദിന് വിഷനറി ലീഡർഷിപ്പ് അവാർഡും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കൈമാറും. കഴിഞ്ഞ ഒരു വർഷമായി റിയാദിൽ സമൂഹത്തിലെ എല്ലാവരേയും ഉൾകൊള്ളുന്ന രീതിയിൽ വിവിധ ങ്ങളായ 20 ഓളം പരിപാടി കൾ തസ്വീദ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ചു. കുട്ടികൾ മുതൽ ബിസിനസ് ഓണേഴ്സിന് വരെ ഉപകാരപ്പെടുന്ന പരിപാടികൾ ആണ് സംഘടിപ്പിച്ചത്.
- ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീ സാക്ഷീകരണാർഥം റിയാദ് മട്ടന്നൂർ മണ്ഡലം കെഎംസിസി നവം ബർ 8 ന് ബിലാദിയ ഇസ്തിരാഹ യിൽ വെച്ചു മഹർജാൻ സയ്യിദാത്ത് എന്ന പേരിൽ വുമൺസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂർണമായും സ്ത്രീകൾ സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പ് കുടുംബിനികൾക്ക് വ്യത്യാസത അനുഭവം നൽകി.ജിസിസി യിലെ പ്രമുഖരായിട്ടുള്ള 350 ഓളം ബാഡ്മിന്റൺ പ്ലേയേഴ്സിനെ പങ്കെടുപ്പിച്ചു 2024 നിവംബർ 21, 22 തീയതികളിൽ എക്സിറ്റ് 18 ലെ ഗ്രീൻ റിക്രിയേഷൻ ക്ലബ് വി കെ അബ്ദു ൽ കാദർ സാഹിബ് സ്മാരക ബാഡ്മിന്റൺ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി 2024 നവംബർ 14,15 തീയതികളിൽ സുലൈയിലെ എം സി എ ഗ്രൗണ്ടിൽ വെച്ച് റിയാദ് ധർമടം മണ്ഡലം കെഎംസിസി അരിയിൽ ഷുക്കൂർ സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരിച്ച ആവേശകരമായ ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ടീം ചാമ്പ്യന്മാർ ആയി റിയാദിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി 2500 ഓളം കുട്ടികൾ പങ്കെടുത്ത confluence ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. 25 മത്സര ഇനങ്ങളിലായി റിയാദിലെ 20 ഓളം ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ മത്സരിച്ച സ്കൂൾ ഫെസ്റ്റിൽ നെക്സ്റ്റ് ജനറേഷൻ റോബോട്ടിക് എക്സിബിഷനും സയൻസ് ഫെസ്റ്റും സംഘടിപ്പിചു. പ്രവാസികളുടെ പേഴ്സണൽ റിലേഷനൽ പ്രൊഫഷണൽ മേഖലകളിലെ ഇടപെടലുകൾ മികവുറ്റത് ആക്കുന്നതിന് വേണ്ടി റാഷിദ് ഗസ്സാലിയുടെ പിആർപി മെന്ററിംഗ് കോഴ്സ് സംഘടിപ്പിച്ചു. 2024 ഡിസംബർ 13 ന് ആരംഭിച്ചു 8 ആഴ്ചകളായി എല്ലാ വെള്ളിയാഴ്ച രാവിലെയും നടന്ന ഓൺലൈൻ ക്ലാസും 2025 ഫെബ്രുവരി 12 ന് റിയാദിൽ വെച്ച് ഒരു ദിവസം നീണ്ടു നിന്ന ക്യാമ്പും കൺവോക്കേഷൻ സെറിമണിയും അറിവ് നേടുന്നതിന് പ്രായപരിധിയില്ല എന്നും 20 വയസ്സുള്ളവർക്കും 65 വയസുള്ളവർക്കും ഒരുമിച്ചിരുന്നു പഠിച്ചു ഉയരങ്ങൾ തണ്ടാം എന്നും പ്രവാസത്തിലും പഠനങ്ങൾക്ക് വഴികൾ ഉണ്ടെന്നുമുള്ള കാര്യം ഉണർത്തി.
- 2024 ഡിസംബർ 20 ന് ലീഡ് അപ്പ് എന്ന നാമ ദേയത്തിൽ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു, സംഘടന സംഘാടനം എന്ന വിഷയത്തെ അധികരിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ എടയന്നൂർ ക്ലാസ് എടുത്തു 2025 ഫെബ്രുവരി 27 ന് അരിയിൽ ഷുക്കൂർ പ്രാർത്ഥന സദസ്സും അനുസ്മരണവും അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോ റിയത്തിൽ വെച്ച് സംഘടിപ്പിച്ചു 2025 മാർച്ച് 7 ന് റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി യുടെ ഗ്രാൻഡ് ഇഫ്താർ എക്സിറ്റ് 18 ഇൽ ഉള്ള ഗ്രീൻ ബാഡ്മിന്റൺ ക്ലബിൽ വെച്ച് നടത്തി. 2000 ഓളം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു 2025 സെപ്റ്റംബർ 22 ന് മുന്നൊരുക്കം പ്രവർത്തക ക്യാമ്പും സൗദി ദേശീയ ദിനാഘോഷവും സുലൈ ബിലാദിയ ഇസ്തിറാഹ യിൽ വെച്ചു സംഘടിപ്പിച്ചു.
- യാത്രാ പ്രേമികൾക്ക് ഹരം പകരുന്ന രീതിയിൽ ഹരീഖ് ഓറഞ്ച് ഫെസിറ്റിവൽ, ഹിഡൻ canniyon തുടങ്ങി യ സ്ഥലത്തേക്ക് ഫാമിലി ട്രിപ്പ് റിയാദ് തളിപ്പറമ്പ് മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു 2025 ജൂൺ 13 ന് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പെരുന്നാൾ പെരുമ എന്ന ശീർഷകത്തിൽ ഫാമിലി പ്രോഗ്രാം സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ്, ചായ മക്കാനി , ഒപ്പന, ദഫ് മുട്ട്, മുട്ടിപ്പാട്ട് തുടങ്ങിയ വൈവിധ്യങ്ങ ളായ പരിപാടികൾ സംഘടിപ്പിച്ചു
- റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “റിയാദി യൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും” എന്ന ആശയവുമായി കണ്ണൂർ ഫെസ്റ്റ് 2025 മലാ സിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. കണ്ണൂരിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത മാപ്പിളപ്പാട്ട് പിന്നണി ഗായകൻ കണ്ണൂർ ശരീഫ്, കണ്ണൂർ മമ്മാലി, ബെൻസിറ റഷീദ് എന്നിവർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച സംഗീത നിശ പ്രേക്ഷകഹൃദയം കീഴടക്കി. അതോടൊപ്പം ഒപ്പന, കോൽക്കളി, കളരി പ്പയറ്റ്, മുട്ടിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങേറി.
- സ്ത്രീകൾക്കായി സംഘടിപ്പിച്ച ഫ്യൂഷൻ സ്നാക്ക് മത്സരം, മെഹന്തി ഫെസ്റ്റ് തുടങ്ങിയ മത്സരങ്ങൾ വലിയ സാന്നിധ്യത്തോടെ നടന്നു Lകണ്ണൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇസ്മ മെഡിക്കൽ ക്ലിനിക്കിന്റെ സഹകര ണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം അബ്ദുൽ മജീദ് പെരുമ്പ നിർവഹിച്ചു. നോർക്ക ഹെൽപ്പ് ഡെസ്ക് ഉത്ഘാടനം യാക്കൂബ് തില്ലങ്കേരിയും കണ്ണൂർ സാംസ്‌കാരിക പവലിയൻ ഉത്ഘാടനം മെഹ്ബൂബ് ചെറിയ വളപ്പും പി ടി എച് തട്ടുകടയുടെ ഉത്ഘാടനം റസാക്ക് വളക്കൈ യും നിർവഹിച്ചു. സാംസ്‌കാരിക പവലിയനിൽ ഒരുക്കിയ കണ്ണൂരിന്റെ ചരിത്രം, വർത്തമാനം, ടൂറിസം എന്നിവ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം, കണ്ണൂർ പാലക്കയം തട്ടിന്റെ ഫോട്ടോ ഫ്രെയിം രൂപകല്പന, തലശ്ശേരി സ്‌നാക്കുകളുമായി കുടുംബിനികൾ ഒരുക്കിയ സ്റ്റാളുകൾ, പഴയ ഓർമ്മകൾ ഉണർത്തിയ പി.ടി.എച്ച്.ന്റെ ഉന്തുവണ്ടി തുടങ്ങിയവ ഫെസ്റ്റിൽ എത്തിയവർക്കു കണ്ണൂരിന്റെ തെരുവുകളിൽ എത്തിയ അനുഭവം സമ്മാനിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹ മ്മദ്, കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് അൻവർ വാരം, ജനറൽ സെക്രട്ടറി മുക്താർ പി ടി പി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പെരുമ്പ, ജില്ലാ കമ്മറ്റി ചെയർമാൻ റസാഖ് വളക്കൈ, ട്രഷറർ യാകൂബ് തില്ലങ്കേരി , സീനിയർ വൈസ് പ്രസിഡന്റ് സൈഫു വളക്കൈ തുടങ്ങിയവർ പങ്കെടുത്തു
