റിയാദ് സീസൺ 2023, സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടു


റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി. 2024 ഫെബ്രുവരി 10-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച മുതല്‍ ആണ് ആരംഭിച്ചത്.

‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്.


Read Previous

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ” ഫെബ്രുവരി 26ന്

Read Next

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »