Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് സീസണ്‍ 5, വിപുലമായ ഒരുക്കങ്ങള്‍, ആഘോഷം പൊടിപൊടിക്കാനൊരുങ്ങി സൗദി; ടെ​ന്നി​സ് സീ​സ​ൺ ക​പ്പ്​ ടൂ​ർ​ണ​മെന്‍റ് ആദ്യമായി, 70 ശ​ത​മാ​നം പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്ന​ത് ബൊ​ളി​വാ​ഡ് സി​റ്റി ഏ​രി​യയില്‍, 161 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് മൃഗശാലയിൽ സന്ദർശനം സൗജന്യം.


റി​യാ​ദ്​: അ​ഞ്ചാ​മ​ത്​ പ​തി​പ്പ് റിയാദ് സീസണ്‍ ​ ഒ​ക്ടോ​ബ​ർ 12ന് ​തു​ട​ങ്ങും. സൗദിയുടെ തലസ്ഥാനം ആഘോഷ രാവുകള്‍ക്ക്‌ വേദിയാകും പു​തി​യ 21 ഇ​വ​ന്‍റു​ക​ൾ, 14 വി​നോ​ദ മേ​ഖ​ല​ക​ൾ, 11 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ, 10 ഫെ​സ്​​റ്റി​വ​ലു​ക​ളും എ​ക്സി​ബി​ഷ​നു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കു​മെ​ന്ന്​ ​പൊ​തു​വി​നോ​ദ അ​തോ​റി​റ്റി മേ​ധാ​വി തു​ർ​ക്കി ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു. സീ​സ​ണി​​ന്‍റെ ഭാ​ഗ​മാ​യ ആ​ഫ്രി​ക്ക​ൻ സൂ​പ്പ​ർ ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​രം സെ​പ്​​റ്റം​ബ​ർ 21ന്​ ​തു​ട​ങ്ങും. 72 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്​ റി​യാ​ദ്​ സീ​സ​ൺ വേ​ദി​ക​ളു​യ​രു​ക.

റി​യാ​ദ്​ സീ​സ​ണി​ലെ ഒ​രു സു​പ്ര​ധാ​ന വേ​ദി​യാ​ണ്​ ‘ദി ​വെ​ന്യു’​ഏ​രി​യ. 9,425 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ്​ ഈ ​ഏ​രി​യ ഒ​രു​ങ്ങു​ന്ന​ത്. ഏ​ക​ദേ​ശം 8,000 ആ​ളു​ക​ളെ ഈ ​ഏ​രി​യ​ക്കു​ള്ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഈ ​ഏ​രി​യ​യി​ൽ ഏ​ഴ്​ ഇ​വ​ന്‍റു​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ക. ​. റി​യാ​ദ്​ സീ​സ​ൺ വേ​ദി​ക​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലു​ള്ള ക​മ്പ​നി​ക​ളും വ്യ​ക്തി​ക​ളു​മാ​യി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി 4,200 ക​രാ​റു​ക​ൾ ഒ​പ്പി​ട്ടു. 2,100 ക​മ്പ​നി​ക​ളു​മാ​യാ​ണ്​ ക​രാ​റു​ക​ളു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 95 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളാ​ണെ​ന്നും ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു.

ടെ​ന്നി​സ് സീ​സ​ൺ ക​പ്പ്​ ടൂ​ർ​ണ​മെ​ന്‍റും ഇ​ത്ത​വ​ണ റി​യാ​ദ്​ സീ​സ​ൺ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. അ​ഞ്ചാം പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​വ​ന്‍റു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും ആ​ലു​​ശൈ​ഖ്​ പ​റ​ഞ്ഞു. 70 ശ​ത​മാ​നം പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്ന​ത് ബൊ​ളി​വാ​ഡ് സി​റ്റി ഏ​രി​യ​യി​ലാ​ണ്. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ​ഴ​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ത്തി​യ ‘ബോ​ളി​വാ​ഡ് റ​ൺ​വേ’​എ​ന്ന പു​തി​യ വി​നോ​ദ മേ​ഖ​ല ഇ​ത്ത​വ​ണ തു​റ​ക്കും. ഇ​ങ്ങ​നെ മൂ​ന്ന്​ റ​ൺ​വേ ഏ​രി​യ​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ആ​കെ 1,40,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലാ​ണ്​ ഈ ​ഏ​രി​യ ഒ​രു​ങ്ങു​ക. 9,000 സ​ന്ദ​ർ​ക​രെ ഇ​വി​ടെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്നും ആ​ലു​ശൈ​ഖ്​ വി​ശ​ദീ​ക​രി​ച്ചു.

40 പു​തി​യ ആ​ക്​​ടി​വി​റ്റി​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ബൊ​ളി​വാ​ഡ് സി​റ്റി​യു​ടെ 70 ശ​ത​മാ​നം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ​താ​യി​രി​ക്കും. ഹാ​സ്യ​ന​ട​ൻ മാ​ർ​ട്ടി​ൻ ലോ​റ​ൻ​സി​​ന്‍റെ പ്ര​ക​ട​ന​ത്തി​ന് പു​റ​മേ ‘ഹാ​രി പോ​ട്ട​ർ’, ‘ഹാ​ഫ്-​ലൈ​ഫ്’​ഇ​വ​ന്‍റു​ക​ൾ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കുമെന്നും അദ്ദേഹം പറഞ്ഞു.

ബൊ​ളി​വാ​ഡ് വേ​ൾ​ഡ് അ​ഞ്ച് പു​തി​യ​ മേ​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കും. ഇ​​തൊ​ടെ മൊ​ത്തം മേ​ഖ​ല​ക​ൾ 19 ആ​യി ഉ​യ​രും. മി​ഡി​ൽ ഈ​സ്​​റ്റി​ൽ ആ​ദ്യ​മാ​യി ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മാ​ർ​ക്ക​റ്റി​ങ്​ അ​വാ​ർ​ഡ് ഫെ​സ്​​റ്റി​വ​ലി​നും റി​യാ​ദ് സീ​സ​ൺ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും താ​ൽ​പ്പ​ര്യം നി​റ​വേ​റ്റു​ന്ന 21 പു​തി​യ ഇ​വ​ന്‍റു​ക​ളും അ​ര​ങ്ങേ​റു​മെ​ന്നും ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു.

നിലവിലെ സീസണിൽ റിയാദ് സീസൺ ടെന്നിസ് കപ്പ് ഇവന്റ് ഉൾപ്പെടുന്നുണ്ട്. ബോളിവാഡ് വേൾഡിൽ സൗദി, തുർക്കി, ആഫ്രിക്ക, ഇറാൻ അടക്കം അഞ്ച് ഏരിയകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 21 പ്രോഗ്രാമുകൾ നടക്കും. ഒട്ടക സവാരി, ഫാൽക്കൻ ഷോ, ക്യാംപിങ്, ഡെസേർട്ട് കാറുകൾ എന്നിവയ്ക്ക് ഡൂൺസ് ഓഫ് അറേബ്യ മേഖലയിൽ സംവിധാനം ഏർപ്പെടുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് വേട്ട നായകൾ പങ്കെടുക്കുന്ന അഞ്ച് ഡോഗ് ചാംപ്യൻഷിപ്പ് ബോളിവാഡ് സിറ്റിയിൽ അരങ്ങേറും. 161 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് മൃഗശാലയിൽ സന്ദർശനം സൗജന്യമാണ്. 116,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 12,000 വിസ്തീർണ്ണവുമുള്ള മൃഗശാല ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരിക്കുമെന്ന് അൽ ഷൈഖ് പറഞ്ഞു.

റിയാദ് സീസൺ ടിക്കറ്റ് വിൽക്കുന്ന വി ബുക്ക് (WeBook) ആപ്ലിക്കേഷൻ വഴി 45 മില്യൻ വരുമാനം കഴിഞ്ഞ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരിഞ്ചന്തയെ ചെറുക്കുന്നതിന് ടിക്കറ്റുകൾ വാങ്ങുന്നതിനായി  വി ബുക്ക്  ആപ്ലിക്കേഷനിൽ അധികൃതർ ഒരു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. 

അഞ്ചാമത് ജോയ് അവാർഡ്സ്, പവർ സ്ലാപ്, ലാറ്റിൻ നൈറ്റ് അടക്കം വിവിധ ഫാഷൻ പരിപാടികൾ, എഫീ അവാർഡ്സ്, യുഎഫ്സി ചാംപ്യൻഷിപ്പ്, ക്രൗൺ ജ്വൽ ഗുസ്തി മത്സരം എന്നീ ജനപ്രിയ പരിപാടികൾ റിയാദ് സീസണിന്റെ ഭാഗമായിരിക്കും. ബോളിവാഡ് സിറ്റിക്ക് സമീപമാണ് സൗദി എയർലൈൻസുമായി സഹകരിച്ച് ബോളിവാഡ് റൺവേ നിർമിച്ചിരിക്കുന്നത്. ബോയിങ് 777-ന്റെ മൂന്ന് വലിയ വിമാന റസ്റ്ററന്റുകൾ ഇവിടെ പ്രവർത്തിക്കും


Read Previous

പ്രകൃതി ദുരന്ത ബാധിതർക്ക് കൈത്താങ്ങൊരുക്കി ‘കോഴിക്കോടൻസ്’@ റിയാദ്, ആദ്യഘട്ടത്തില്‍ മുപ്പത് ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും

Read Next

പത്തനംതിട്ട ജില്ലാപൊലീസ് മേധാവി എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടി ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »