ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡയറി ഉത്പന്ന കമ്പനിയായ അൽമറായി ഫാം റിയാദ് ചെമ്മാട് കൂട്ടായ്മ അംഗങ്ങൾ സന്ദർശിച്ചു. ക്ഷീര മേഖലയെ കുറിച്ചും മൃഗങ്ങ ളുടെ പരിപാലനത്തെ കുറിച്ചും പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച പുലർച്ചെ അൽമറായി ഫാമിലെത്തി.

പശുക്കളുടെ പരിപാലനം, ഉത്പന്നങ്ങളുടെ നിർമാണ രീതി, ശുചിത്വം തുടങ്ങി ഫാമി ന്റെ വിവിധ മേഖലയിലെ പ്രവർത്തനം നേരിൽ കാണാനുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ശുചിത്വ കരുതലിന്റെ ഭാഗമായി നിയന്ത്രണ മുണ്ട്.
സന്ദർശകരായെത്തുന്നവർക്ക് ഗൈഡുകൾ മികച്ച മാർഗനിർദേശവും ആതിഥേയ ത്വവുമാണ് നൽകുന്നതെന്ന് ഭാരവാഹി സിദ്ദീഖ് കല്ലുപറമ്പൻ പറഞ്ഞു. അബ്ദുൽ അസീൻ, സമദ് മുജീബ്, ഷാഫി, യൂസുഫ്, ജാഫർ, ഷാഫി കെ.പി, ഇർഷാദ്, ഹമീദ്, സലാഹു, പ്രേമൻ, അൻസാർ, ഷാഫി വി.പി, ഹമീദ്, ഷിഹാബ്, സൽമാൻ, ഇഖ്ബാൽ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
